ബദിയഡുക്ക ടൗണ്‍ സര്‍ക്കിള്‍ അപകട സര്‍ക്കിള്‍

0
9


ബദിയഡുക്ക:ബദിയഡുക്ക ടൗണിലെ പ്രധാന സര്‍ക്കിള്‍ അപകട സര്‍ക്കിളാവുന്നു. ആഴ്‌ചയില്‍ ചുരുങ്ങിയതു മൂന്ന്‌ വാഹന അപകടങ്ങള്‍ ഇവിടെ പതിവാകുന്നു. വാഹനങ്ങള്‍ക്ക്‌ സര്‍ക്കിള്‍ കടന്നു പോകാന്‍ സൗകര്യമില്ലാത്തതും, ട്രാഫിക്‌ സിഗ്നലോ പൊലീസോ ഇല്ലാത്തതുമാണ്‌ അപകടങ്ങള്‍ക്ക്‌ പ്രധാന കാരണം.
ചെര്‍ക്കള-അടുക്കസ്ഥല സംസ്ഥാന പാതക്ക്‌ അരികിലാണ്‌ ഈ സര്‍ക്കിള്‍ ഉള്ളത്‌. അതുകൊണ്ട്‌ സംസ്ഥാന പാതയില്‍ വരുന്ന വാഹനങ്ങള്‍ സര്‍ക്കിള്‍ കടന്നു പോകണം. കൂടാതെ സര്‍ക്കിള്‍ കടന്നാലേ ബസുകള്‍ക്ക്‌ സ്റ്റാന്റില്‍ എത്താന്‍ കഴിയുകയുള്ളൂ. 75വോളം ബസ്സുകളും സ്‌കൂള്‍ വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, സ്വകാര്യ വാഹനങ്ങള്‍, വാടക വാഹനങ്ങള്‍, ലോറികള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയും സര്‍ക്കിള്‍ കടന്നു പോകണം. നൂറുകണക്കിന്‌ ജനങ്ങളും ബസ്‌സ്റ്റാന്റിലെത്തുന്നത്‌ ഇതുവഴിയാണ്‌. റോഡിനും ജംഗ്‌ഷനും അനുയോജ്യമായ സര്‍ക്കിള്‍ ഇല്ലാത്തത്‌ അപകടങ്ങള്‍ക്ക്‌ കാരണമാകുന്നു.ട്രാഫിക്‌ സിഗ്നലോ, ഗതാഗതം നിയന്ത്രിക്കാന്‍ പൊലീസോ ഇവിടെ ഇല്ലാത്തതു ഡ്രൈവര്‍മാര്‍ക്കും തലവേദനയാകുന്നു. ഇതിനു പുറമെ നിമിഷംതോറും വാഹനങ്ങളുടെ എണ്ണം കൂടുന്നതും ഇവിടെ അനിയന്ത്രിതമായ തിരക്കിനിടയാക്കുന്നു.

NO COMMENTS

LEAVE A REPLY