കാണാതായ യുവതികള്‍ തിരിച്ചെത്തി

0
20


കാസര്‍കോട്‌: ചെര്‍ക്കളയില്‍ നിന്നും അജാനൂരില്‍ നിന്നും കാണാതായ രണ്ടു യുവതികള്‍ വിവാഹിതരായി തിരിച്ചെത്തി. ഇരു സംഭവങ്ങളിലും കോടതിയില്‍ ഹാജരാക്കിയ യുവതികളെ സ്വന്തം ഇഷ്‌ടത്തിനു വിട്ടു. അജാനൂര്‍, കടപ്പുറത്തെ ഇന്ദിരയുടെ മകള്‍ രാഖി(18)യെ മിനിഞ്ഞാന്നു രാത്രിയാണ്‌ കാണാതായത്‌. മാതാവിനൊപ്പം ഉറങ്ങാന്‍ കിടന്നതായിരുന്നു. പൊലീസ്‌ കേസെടുത്തു അന്വേഷിക്കുന്നതിനിടയില്‍ രാഖി കാമുകനായ വിപിനുമായി പയ്യന്നൂരിലെ ഒരു ക്ഷേത്രത്തില്‍ വച്ച്‌ വിവാഹിതയായ ശേഷം ഇന്നലെ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസില്‍ ഹാജരാവുകയായിരുന്നു. ചെര്‍ക്കള, വി കെ പാറയിലെ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനി ആതിര(18)യെ ഇന്നലെയാണ്‌ കാണാതായത്‌. സഹോദരന്റെ പരാതിയിന്മേല്‍ വിദ്യാനഗര്‍ പൊലീസ്‌ അന്വേഷിക്കുന്നതിനിടയിലാണ്‌ യുവതി കോളിയടുക്കം സ്വദേശിയായ അശോകനെ വിവാഹം കഴിച്ചശേഷം സ്റ്റേഷനില്‍ ഹാജരായതെന്നു പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY