ഇനി യുദ്ധമേഘങ്ങള്‍ ഒഴിഞ്ഞ ആകാശം; ട്രംപും കിമ്മും സമാധാന കരാറില്‍ ഒപ്പുവച്ചു

0
8


സിംഗപ്പൂര്‍: സമാധാനം ആഗ്രഹിക്കുന്ന ലോകമെങ്ങുമുള്ള മനുഷ്യര്‍ക്ക്‌ ശുഭ വാര്‍ത്ത അറിയിച്ചുകൊണ്ട്‌ അമേരിക്കയും ഉത്തരകൊറിയയും സമാധാന കരാറില്‍ ഒപ്പുവച്ചു. “കിമ്മിന്‌ നന്ദി, അപ്രീക്ഷിതവിജയം” എന്ന്‌ ചര്‍ച്ചയ്‌ക്ക്‌ ശേഷം ട്രംപ്‌ പ്രതികരിച്ചു. ആണവ നിരായുധീകരണം, സൈനിക ശാക്തീകരണം, വ്യാവസായിക മേഖലയിലെ പാരസ്‌പര്യം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.രണ്ടര മണിക്കൂര്‍ ചര്‍ച്ച നീണ്ടുനിന്നു. സമാധാനത്തിനായി കൊതിക്കുന്ന ലോകത്തെ സാക്ഷി നിര്‍ത്തി ചരിത്രത്തിലാദ്യമായി ചിര വൈരികളായ രണ്ടു രാഷ്‌ട്രത്തലവന്‍മാര്‍ മുഖാമുഖമിരുന്നാണ്‌ പ്രത്യാശാപരമായ തീരുമാനമെടുത്തത്‌.
സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലില്‍ യു.എസ്‌. പ്രസിഡണ്ട്‌ ഡൊണാള്‍ഡ്‌ ട്രംപും, ഉത്തരകൊറിയന്‍ ഭരണത്തലവന്‍ കിം ജോജ്‌ ഉന്നും ആദ്യസമാഗമത്തിനെത്തിയപ്പോള്‍ തന്നെ, ലോക ചരിത്രത്തില്‍ അത്‌ സമാധാനം തേടിയുള്ള രാഷ്‌ട്രത്തലവന്‍മാരുടെ ആദ്യചുവടായി വാഴ്‌ത്തപ്പെട്ടു. ആദ്യം നടത്തിയ വണ്‍-ഓണ്‍-ഒണ്‍ ചര്‍ച്ച വളരെ നന്നായിരുന്നുവെന്നാണ്‌ ട്രംപ്‌ പ്രതികരിച്ചത്‌. മുന്‍വിധികള്‍ സൃഷ്‌ടിച്ച തടസ്സങ്ങള്‍ മാറി എന്ന്‌ കിമ്മും പ്രതികരിച്ചു. അടച്ചിട്ട മുറിയില്‍ ഇരു നേതാക്കളും പരിഭാഷകരും മാത്രമായിട്ടായിരുന്നു ചര്‍ച്ച.

NO COMMENTS

LEAVE A REPLY