റിട്ട. അധ്യാപികയെ കത്തികാണിച്ച്‌ ഭീഷണിപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ളയടിച്ചു

0
14


കാഞ്ഞങ്ങാട്‌:വീടിന്റെ വാതില്‍ തകര്‍ത്ത്‌ അകത്ത്‌ കടന്ന മുഖംമൂടി സംഘം റിട്ടയേര്‍ഡ്‌ അധ്യാപികയെ കത്തിമുനയില്‍ നിര്‍ത്തി ഒന്‍പതുപവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ദേഹത്തു നിന്നും ഊരിയെടുത്തു. അലമാരയില്‍ നിന്നു 1000 രൂപയും സംഘം കൊണ്ടുപോയി. കാലവര്‍ഷം ശക്തമായതോടെ മോഷണ സംഘം ജില്ലയിലെത്തിയതായുള്ള മുന്നറിയിപ്പുകള്‍ക്കിടയിലാണ്‌ നാടിനെ നടുക്കിയ സംഭവം ഉണ്ടായത്‌.
വെള്ളിക്കോത്ത്‌ സ്ഥിതിചെയ്യുന്ന അജാനൂര്‍ പഞ്ചായത്ത്‌ ഓഫീസില്‍ നിന്നു അന്‍പതു മീറ്റര്‍ അകലെയുള്ള പഴയതറവാട്‌ വീട്ടില്‍ തനിച്ച്‌ താമസിക്കുന്ന റിട്ടയേര്‍ഡ്‌ അധ്യാപിക ഓമന(74)യാണ്‌ മുഖംമൂടി അക്രമത്തിനു ഇരയായത്‌.ഓമന തനിച്ചാണ്‌ താമസം. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെ വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ്‌ മുഖംമൂടി ധരിച്ച ഒരാള്‍ അകത്തു കടന്നത്‌. വീട്ടിനകത്തു നിന്നു എന്തോ ശബ്‌ദം കേട്ട്‌ ഉണര്‍ന്ന ഓമന തലക്കീഴില്‍ വച്ചിരുന്ന ടോര്‍ച്ചടിച്ചു. ഇതോടെ അക്രമി ഓമനക്കു നേരെ കത്തികാണിക്കുകയും ടോര്‍ച്ച്‌ കൈക്കലാക്കുകയും ചെയ്‌തു. അതിനുശേഷം കഴുത്തില്‍ ഉണ്ടായിരുന്ന അഞ്ചുപവന്‍ തൂക്കമുള്ള മാലയും കൈകളില്‍ ഉണ്ടായിരുന്ന രണ്ടുപവന്‍ വീതമുള്ള രണ്ടുവളകളും ഊരിവാങ്ങുകയായിരുന്നു. തുണികൊണ്ട്‌ മുഖം മറച്ചാണ്‌ അക്രമി എത്തിയതെന്നു ഓമന പറഞ്ഞു.

NO COMMENTS

LEAVE A REPLY