മഴയില്‍ തകര്‍ന്ന്‌ കുണ്ടാര്‍പള്ളി- അമ്പിളിപ്പള്ളം-കട്ടത്തുബയലു റോഡ്‌

0
10


മുള്ളേരിയ: ശക്തമായ മഴയില്‍ കുണ്ടാര്‍ പള്ളി- അമ്പിളി പള്ളം-കട്ടത്തബയലു റോഡ്‌ പൂര്‍ണ്ണമായും തകര്‍ന്നു. മഴവെള്ളം റോഡിലൂടെ ഒഴുകാന്‍ തുടങ്ങിയതോടെ വാഹന ഗതാഗതം നിലച്ചു. ഈ വഴി നടക്കാന്‍ പോലും ജനങ്ങള്‍ മടിക്കുന്നു. കാറഡുക്ക പഞ്ചായത്തിലെ 7-ാം വാര്‍ഡില്‍ പെടുന്നതാണ്‌ കുണ്ടാര്‍ -അമ്പിളി പള്ളം- കട്ടത്തബയലു റോഡ.്‌ ആകെ ഒന്നര കി. മീറ്റര്‍ നീളമുള്ള റോഡില്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ 300 മീറ്റര്‍ ടാര്‍ ചെയ്‌തിരുന്നു. ഇത്‌ അടര്‍ന്നുപോകുന്നതിനിടയില്‍ കഴിഞ്ഞ വര്‍ഷം വീണ്ടും ടാര്‍ ചെയ്യാന്‍ ഫണ്ട്‌ വകയിരുത്തി. ടെണ്ടറും കഴിഞ്ഞു. പക്ഷേ, പണി ആരംഭിച്ചില്ല. ടെണ്ടര്‍ വിളിച്ച കരാറുകാരന്‍ ടാറിംഗിനെത്തിയില്ലെന്നു പഞ്ചായത്ത്‌ അധികതര്‍ പറയുന്നു. കരാറുകാരന്‍ വിചാരിച്ചപ്പോള്‍ റോഡിന്റെ ടാറിംഗ്‌ തടസ്സപ്പെട്ടു.കട്ടത്തബയലുവില്‍ ഒരു പട്ടികജാതി കോളനിയുണ്ട്‌. കൂടാതെ 75വോളം വീടുകളും ഈ റോഡ്‌ പരിസരത്തുണ്ട്‌. കുണ്ടാര്‍ സ്‌കൂളിലേക്കും, അംഗനവാടിയിലേക്കും കുട്ടികള്‍ പോകുന്നത്‌ ഈ റോഡിലൂടെയാണ്‌ മുള്ളേരിയ, കാസര്‍കോട്‌ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഈ പ്രദേശത്തെ വഴിയും ഇതു തന്നെയാണ്‌. എന്റോസള്‍ഫാന്‍ ദുരിത ബാധിതരും ഇവിടെയുണ്ട്‌. റോഡ്‌ ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

NO COMMENTS

LEAVE A REPLY