പെരുമഴക്കിടയിലും പെരുന്നാള്‍ വിപണി സജീവം; നഗരം തിരക്കിലമര്‍ന്നു

0
12


കാസര്‍കോട്‌:കാലവര്‍ഷം രൗദ്രഭാവം കൈക്കൊണ്ടെങ്കിലും പെരുന്നാള്‍ മുറ്റത്തെത്തിയതോടെ നഗരത്തില്‍ തിരക്ക്‌ രൂക്ഷമാവുന്നു. പുത്തനുടുപ്പും ഫാന്‍സിയും വാങ്ങാന്‍ കുടുംബങ്ങള്‍ നഗരത്തിലെത്തിയതോടെ വാഹനത്തിരക്കില്‍ നഗരം വീര്‍പ്പുമുട്ടുകയാണ്‌.
റംസാന്‍ വിപണി സജീവമാക്കാനുള്ള രണ്ടാം പത്തിലും മഴ കനത്തതോടെയാണ്‌ മഴമാറുന്നതും കാത്ത്‌ നിന്ന കുട്ടികള്‍ റംസാന്‍ അവസാന പത്ത്‌ എത്തിയതോടെ നഗരത്തില്‍ കൂട്ടത്തോടെ എത്തിയത്‌.അശാസ്‌ത്രീയമായ പാര്‍ക്കിംഗ്‌ മൂലം ചെറിയ ആഘോഷങ്ങളില്‍ പോലും വീര്‍പ്പുമുട്ടാറുള്ള പുതിയ ബസ്‌സ്റ്റാന്റ്‌ പരിസരം ആള്‍ത്തിരക്കും പെരുമഴയും ഒന്നിച്ചു വന്നതോടെ അക്ഷരാര്‍ത്ഥത്തില്‍ സ്‌തംഭിക്കുന്ന അവസ്ഥയിലായി.

NO COMMENTS

LEAVE A REPLY