റോഡില്‍ മരം വീണു; വെട്ടിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടം

0
13


ഉപ്പള: റോഡിലേക്ക്‌ മരം മുറിഞ്ഞ്‌ വീഴുന്നത്‌ കണ്ട്‌ വെട്ടിക്കുന്നതിനിടെ കണ്ടയ്‌നര്‍ ലോറിയും ടെമ്പോ വാനും കൂട്ടിയിടിച്ചു. അടയ്‌ക്കയുമായി മംഗ്‌ളൂരുവിലേയ്‌ക്ക്‌ പോവുകയായിരുന്ന ടെമ്പോ വാനും കര്‍ണ്ണാടകയില്‍ നിന്ന്‌ കേരളത്തിലേക്ക്‌ വരികയായിരുന്ന കണ്ടയ്‌നര്‍ ലോറിയുമാണ്‌ കൂട്ടിയിടിച്ചത്‌. ഇന്നു രാവിലെയാണ്‌ അപകടം. അപകടത്തെ തുടര്‍ന്ന്‌ കൈക്കമ്പ ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. സ്വകാര്യ ഭൂമിയില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ ഉടമസ്ഥര്‍ സുരക്ഷ ഉറപ്പു വരുത്തി മുറിച്ചു മാറ്റണമെന്ന്‌ കഴിഞ്ഞ ദിവസം ജില്ലാ കലക്‌ടര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു. പലയിടത്തും കാറ്റില്‍ മരം വീണ്‌ അപകടമുണ്ടാകുന്നത്‌ തുടര്‍ക്കഥയാവുകയാണ്‌.

NO COMMENTS

LEAVE A REPLY