കവര്‍ച്ച തടഞ്ഞ വീട്ടമ്മയെ തള്ളിയിട്ടു രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍

0
15


കാഞ്ഞങ്ങാട്‌: പട്ടാപ്പകല്‍ വീട്ടില്‍ നിന്നു 18200 രൂപ കവര്‍ച്ച ചെയ്യുന്നത്‌ തടഞ്ഞ വീട്ടമ്മയെ കഴുത്തിനു പിടിച്ചു തള്ളിയിട്ട 16 കാരനെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. കാഞ്ഞങ്ങാട്‌, ഗാര്‍ഡര്‍ വളപ്പിലെ 16 കാരനാണ്‌ പിടിയിലായത്‌. ഇയാളെ കോടതി റിമാന്റു ചെയ്‌ത,്‌ പരവനടുക്കത്തെ ബാലമന്ദിരത്തിലേക്കയച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ്‌ അജാനൂര്‍, ഇട്ടമ്മലിലെ ബേബിയാണ്‌ അക്രമത്തിനു ഇരയായത്‌. കാഞ്ഞങ്ങാട്ട്‌ നടന്ന മഹിളാ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ബേബി. തിരിച്ചെത്തിയപ്പോള്‍ വാതില്‍ തുറന്നു കിടക്കുന്നതു കണ്ടു അകത്തു കയറിയപ്പോള്‍ അലമാരയില്‍ നിന്നു പണമെടുക്കുന്ന ആളെ കണ്ടു. തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ കഴുത്തിനു പിടിച്ചു രക്ഷപ്പെടുകയായിരുന്നുവെന്നു ബേബി പൊലീസിനോട്‌ പറഞ്ഞു. അന്വേഷണത്തിലാണ്‌ അക്രമിയെ തിരിച്ചറിഞ്ഞതും അറസ്റ്റു ചെയ്‌തതും. പ്രതി നേരത്തെ കാഞ്ഞങ്ങാട്ടെ രണ്ടു സ്ഥാപനങ്ങളില്‍ മോഷണത്തിനു ശ്രമിച്ചിരുന്നതായും പൊലീസ്‌ അന്വേഷണത്തില്‍ കണ്ടെത്തി.

NO COMMENTS

LEAVE A REPLY