ജില്ലാ ആശുപത്രിയില്‍ പനി ക്ലിനിക്ക്‌ തുടങ്ങി

0
51


കാഞ്ഞങ്ങാട്‌: പനി വ്യാപകമായതിനെ തുടര്‍ന്ന്‌ ജില്ലാ ആശുപത്രിയില്‍ പനി ക്ലിനിക്ക്‌ ആരംഭിച്ചു. വ്യാപകമായ മുറവിളികളെ തുടര്‍ന്ന്‌ ജില്ലാ പഞ്ചായത്ത്‌ ഇടപെട്ടാണ്‌ പ്രത്യേക ക്ലിനിക്ക്‌ തുടങ്ങിയത്‌. ഉച്ചയ്‌ക്ക്‌ രണ്ടു മണി മുതല്‍ രാത്രി എട്ടുവരെയാണ്‌ ക്ലിനിക്ക്‌ പ്രവര്‍ത്തിക്കുക. ആരംഭിച്ച ഇന്നലെ മാത്രം നൂറിലേറെ പനി ബാധിതരാണ്‌ ക്ലിനിക്കിന്റെ സേവനം നേടിയത്‌.ഫാര്‍മസി പ്രവര്‍ത്തനം 24 മണിക്കൂറാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്‌. നേരത്തെ ഒ പി ഉച്ചയ്‌ക്ക്‌ രണ്ടുമണിവരെ മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. അതിനാല്‍ സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടുന്ന അവസ്ഥയിലായിരുന്നു പനി ബാധിതര്‍.

NO COMMENTS

LEAVE A REPLY