വീട്ടമ്മ കുളിമുറിയില്‍ മരിച്ച നിലയില്‍

0
21


കാഞ്ഞങ്ങാട്‌: വീട്ടമ്മയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാണത്തൂര്‍, മാച്ചിപ്പള്ളിയിലെ വാസുവിന്റെ ഭാര്യ പൊന്നമ്മ(61)യാണ്‌ മരിച്ചത്‌. കൃഷ്‌ണന്‍ ഗുരുക്കള്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ്‌ ദമ്പതികള്‍ താമസിച്ചിരുന്നത്‌. വാസു ഇന്നലെ ഉച്ചയ്‌ക്കു പുറത്തുപോയി വൈകിട്ടാണ്‌ തിരിച്ചെത്തിയത്‌. ഭാര്യയെ കാണാഞ്ഞതിനെ തുടര്‍ന്ന്‌ തെരയുന്നതിനിടയിലാണ്‌ പൊന്നമ്മയെ കുളിമുറിയില്‍ മൂക്കു കുത്തി വീണ നിലയില്‍ കണ്ടെത്തിയത്‌. അമ്പിളി, അനീഷ്‌, അജിത മക്കളാണ്‌. രാജപുരം പൊലീസ്‌ കേസെടുത്തു.

NO COMMENTS

LEAVE A REPLY