കാസര്‍കോടിനെ പരിഹസിച്ച്‌ `അന്ത്യോദയ’ നാളെ കൂകിപ്പായും; കൂടുതല്‍ സ്റ്റോപ്പ്‌ വേണം: എം പി

0
18


കാസര്‍കോട്‌: ട്രെയിന്‍ യാത്രാ ദുരിതത്തിന്‌ അറുതി വരുത്തണമെന്ന കാസര്‍കോടിന്റെ നിരന്തരമായ ആവശ്യം ഇത്തവണയും റെയില്‍വെ പരിഗണിച്ചില്ല. ജില്ലയിലെ പ്ലാറ്റ്‌ഫോമിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും കൂടുതല്‍ ട്രെയിനുകള്‍ക്ക്‌ സ്റ്റോപ്പുകള്‍ അനുവദിക്കുമെന്നും ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ മന്ത്രാലയങ്ങള്‍ക്ക്‌ നല്‍കിയ ഉറപ്പും അധികൃതര്‍ പാലിച്ചില്ല. മുഴുവന്‍ ജനറല്‍ കോച്ചുകളുമായി കൊച്ചുവേളി-മംഗ്‌ളൂരു ജംഗ്‌ഷന്‍ അന്ത്യോദയ എക്‌സ്‌പ്രസ്സിന്റെ ഉദ്‌ഘാടനം റെയില്‍വെ സഹമന്ത്രി രഞ്‌ജന്‍ ഗൊഹൈന്‍, നാളെ നിര്‍വ്വഹിക്കുമ്പോള്‍, പതിവുപോലെ ജില്ലയിലെ പ്രതിനിധികള്‍, കനിയണമെന്ന അപേക്ഷയുമായി റെയില്‍വെ മന്ത്രാലയത്തെ സമീപക്കും. മലബാറില്‍ പുതിയ ട്രെയിനിനു കൂടുതല്‍ സ്റ്റോപ്പ്‌ അനുവദിക്കണമെന്ന്‌ പി കരുണാകരന്‍ എം പി കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. മലബാറിലേക്കും തിരിച്ചുമുള്ള ട്രെയിന്‍ യാത്രാദുരിതത്തിന്‌ ഏറെ സഹായകമാകുമെന്ന്‌ പ്രതീക്ഷിക്കുന്ന അന്ത്യോദയ എക്‌സ്‌പ്രസ്സിന്‌ ജില്ലയില്‍ ഒരു സ്റ്റേഷനിലും സ്റ്റോപ്പില്ല. കണ്ണൂര്‍, കാസര്‍കോട്‌ പാസഞ്ചേഴ്‌സിന്‌ ഏറെ സഹായമായേക്കാവുന്ന പുതിയ ട്രെയിനിന്‌ ഏത്‌ വിധേയനയും കാസര്‍കോടും കാഞ്ഞങ്ങാടും പയ്യന്നൂരും സ്റ്റോപ്പ്‌ നേടിയെടുക്കാന്‍ കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ്‌ യാത്രക്കാരുടെ ആവശ്യം. മൂന്ന്‌ മാസം മുമ്പ്‌ അധികൃതര്‍ കാസര്‍കോട്‌ റെയില്‍വെ സ്റ്റേഷന്‍ സന്ദര്‍ശിച്ച്‌ പ്രഖ്യാപിച്ച വികസന പ്രവര്‍ത്തനങ്ങളും എങ്ങുമെത്തിയില്ല.

NO COMMENTS

LEAVE A REPLY