നാട്ടിന്‍ പുറങ്ങളില്‍ മെസ്സിയും നെയ്‌മറും

0
126


കാസര്‍കോട്‌: കുഞ്ചത്തൂര്‍, മഞ്ചത്തടുക്ക, പെരിയ, കാനത്തൂര്‍ എന്നൊന്നും ഇനി കുറച്ചു ദിവസം ആരും പറയില്ല. പകരം ബ്രസീല്‍, അര്‍ജന്റീന, ജര്‍മ്മനി, ഫ്രാന്‍സ്‌, ഇറ്റലി, പോര്‍ച്ചുഗല്‍ എന്നൊക്കെയാണ്‌ നാട്ടില്‍ പുറങ്ങളുടെ നാവിന്‍ തുമ്പില്‍പോലും വരിക.
മെസ്സിയുടെയും നെയ്‌മറുടെയും മുഖച്ഛായയുള്ള ചെറുപ്പക്കാരെത്തേടി മാധ്യമ പ്രവര്‍ത്തകര്‍ ഗ്രാമങ്ങള്‍ തോറും വീടുകയറി ഇറങ്ങുകയാണ്‌. ജില്ലയില്‍ ഫുട്‌്‌ബോളിനെ നെഞ്ചേറ്റിയവര്‍ മാത്രമല്ല, കാല്‍പന്തുകളിയുടെ എ ബി സി ഡി അറിയാത്തവര്‍ പോലും ഒരുവാര അകലെ വന്നു നില്‍ക്കുന്ന ലോകകപ്പ്‌ ഫുട്‌ബോളിനെ ഇതിനകം നെഞ്ചേറ്റിക്കഴിഞ്ഞു.
ലോകക്കപ്പിനെ വരവേല്‍ക്കാനായി പാതയോരങ്ങള്‍ ഇഷ്‌ടതാരങ്ങളെ പകര്‍ത്തിയ കൂറ്റന്‍ ഫ്‌ളക്‌സുകളും പതാകകളും കൊണ്ട്‌ അലങ്കരിച്ചിരിക്കുകയാണ്‌ മിക്ക ഇടങ്ങളിലും ആരാധകര്‍.
ബ്രസീലിന്റെയും അര്‍ജ്ജന്റീനയുടെയും ജഴ്‌സിയിലാണിപ്പോള്‍ നാട്ടിന്‍ പുറങ്ങളിലെ ബാല്യങ്ങള്‍ പന്തു തട്ടുന്നത്‌. മിക്കയിടങ്ങളിലും ക്ലബ്ബുകള്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന തിരക്കിലാണ്‌. ഫുട്‌ബോള്‍ ലോകത്തെ വമ്പന്‍മാരുടെ പേരിലാണ്‌ ടീമുകള്‍ മത്സരത്തിനിറങ്ങുക.മത്സരങ്ങള്‍ ഒട്ടും വീര്യം ചോരാതെ കാണാനും ഗ്യാലറിയില്‍ ആള്‍ക്കൂട്ടത്തിലിരുന്ന്‌ കാണുന്നതിന്റെ ആവേശം നില നിര്‍ത്താനും കൂറ്റന്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങളും നടന്നുവരുന്നുണ്ട്‌. പന്തയക്കാരും രംഗത്തിറങ്ങിക്കഴിഞ്ഞു.

NO COMMENTS

LEAVE A REPLY