എട്ടിക്കുളം പള്ളി പരിസരം വന്‍ പൊലീസ്‌ കാവലില്‍

0
22


പയ്യന്നൂര്‍: ജുമാ നമസ്‌ക്കാരത്തെ ചൊല്ലി കഴിഞ്ഞ വെള്ളിയാഴ്‌ച വന്‍ സംഘര്‍ഷം ഉണ്ടായ എട്ടിക്കുളം പള്ളി പരിസരത്തു വന്‍ പൊലീസ്‌ ബന്തവസ്‌ ഏര്‍പ്പെടുത്തി. തളിപ്പറമ്പ്‌ ഡി.വൈ.എസ്‌.പി കെ.വി.വേണുഗോപാല്‍, പയ്യന്നൂര്‍ സി.ഐ കെ.വിനോദ്‌ കുമാര്‍, എസ്‌.ഐ എ.ഷെന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ പൊലീസ്‌ സന്നാഹം. സമീപ പ്രദേശങ്ങളിലെ എസ്‌.ഐമാരും സ്ഥലത്തു ക്യാമ്പു ചെയ്യുന്നു.എ.പി-ഇ.കെ വിഭാഗം സുന്നികള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്‌തിരുന്നു. മൂന്നു കേസുകളിലായി 350 പേരെ പ്രതികളാക്കിയിരുന്നു. ഇന്നത്തെ ജുമാ നിസ്‌ക്കാരത്തിനിടയില്‍ വീണ്ടും സംഘര്‍ഷത്തിനു സാധ്യത ഉണ്ടെന്ന റിപ്പോര്‍ട്ടുക ളെ തുടര്‍ന്നാണ്‌ പൊലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയത്‌.

NO COMMENTS

LEAVE A REPLY