പതിമൂന്നുകാരിയെ ശല്യം ചെയ്‌ത പ്രതിക്കു 3 വര്‍ഷം കഠിന തടവ്‌

0
16


കാസര്‍കോട്‌: നടന്നു പോവുകയായിരുന്ന പതിമൂന്നു കാരിയെ കടന്നു പിടിച്ച കേസിലെ പ്രതിയെ മൂന്നു വര്‍ഷത്തെ കഠിന തടവിനും 15,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ടു മാസം കൂടി തടവ്‌ അനുഭവിക്കണമെന്നും ജില്ലാ അഡീഷണല്‍ സെഷന്‍സ്‌ കോടതി (ഒന്ന്‌) വിധി പ്രസ്‌താവനയില്‍ പറഞ്ഞു. കാഞ്ഞങ്ങാട്‌ സൗത്തിലെ വളപ്പില്‍ ഹൗസിലെ അജിത്ത്‌ വി വി (32)യെ ആണ്‌ ശിക്ഷിച്ചത്‌.
2013 മാര്‍ച്ച്‌ 23ന്‌ നോര്‍ത്ത്‌ കോട്ടച്ചേരിയിലാണ്‌ കേസിനാസ്‌പദമായ സംഭവം.

NO COMMENTS

LEAVE A REPLY