വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യാനെത്തിയ സംഘം ഹോംഗാര്‍ഡിനെ തള്ളിയിട്ടു

0
14


ഉപ്പള: സ്‌കൂള്‍ പരിസരത്ത്‌ വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യാന്‍ ബൈക്കില്‍ എത്തിയ മൂന്നംഗ സംഘത്തെ തടയുന്നതിനിടെ ഹോംഗാര്‍ഡിനെ തള്ളിയിട്ടു. സംഭവത്തിനുശേഷം സംഘം, സഞ്ചരിച്ചിരുന്ന ബൈക്ക്‌ ഉപേക്ഷിച്ചശേഷം സ്ഥലം വിട്ടു. ഇവരെ പിന്നീട്‌ കണ്ടെത്തി. ഉപ്പള സ്‌കൂള്‍ പരിസരത്ത്‌ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോംഗാര്‍ഡ്‌ മഞ്ചേശ്വരം പൊലീസിലെ മണിയെയാണ്‌ സംഘം തള്ളിയിട്ടത്‌. മണിയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു.

NO COMMENTS

LEAVE A REPLY