കബഡിക്കളത്തില്‍ കാസര്‍കോടന്‍ പെരുമ അറിയിച്ച്‌ വീണ്ടും സാഗര്‍

0
162


ഉദുമ: കബഡിക്കളത്തിലെ വേഗതയാര്‍ന്ന ചുവടുകളും മികച്ച അടവുകളും കൊണ്ട്‌ കാണികളെ അവേശത്തിന്റെ കൊടിമുടികയറ്റുന്ന കാസര്‍കോടിന്റെ താരം സാഗര്‍ കൃഷ്‌ണ വീണ്ടും ദേശീയതലത്തില്‍ കാസര്‍കോടന്‍ പെരുമ എത്തിക്കുന്നു.
പ്രോ കബഡി ലീഗ്‌ ലേലത്തില്‍ 14.25 ലക്ഷം രൂപയ്‌ക്കാണ്‌ ഈ ഉദുമക്കാരനെ യു.പി യോദ്ധാ സ്വന്തം ടീമില്‍ നിലനിര്‍ത്തിയത്‌. കഴിഞ്ഞ വര്‍ഷം പ്രോ കബഡിയില്‍ തെലുങ്കു ടൈറ്റന്‍സിനു വേണ്ടി ജഴ്‌സിയണിഞ്ഞ സാഗര്‍ ബി.കൃഷ്‌ണ എന്ന ഈ ഇരുപത്താറുകാരന്‍ കബഡി ആരാധകരുടെ മനം കവര്‍ന്നതോടെയാണ്‌ ദേശീയ ശ്രദ്ധയിലെത്തുന്നത്‌. ഉദൂമ അര്‍ജുന അച്ചേരി ക്ലബ്ബിന്റെ കളിക്കാരനായി കളത്തിലെത്തിയ സാഗര്‍ ദേശീയ മത്സരങ്ങളിലും ജപ്പാന്‍ യു.എ.ഇ അടക്കമുള്ള വിദേശ രാജ്യങ്ങളിലെ മത്സരങ്ങളിലും മിന്നുന്ന പ്രകടനം കാഴ്‌ച വച്ചാണ്‌ മുന്നേറുന്നത്‌.
ഉദുമയിലെ വി.ബാല കൃഷ്‌ണന്റെയും മീനയുടെയും മകനാണ്‌ സാഗര്‍ കൃഷ്‌ണ. കേരള ടീമിന്റെ ക്യാപ്‌റ്റനായും കളത്തിലിറങ്ങിയിട്ടുണ്ട്‌. കാസര്‍കോടിന്റെ കബഡിക്കുതിപ്പിന്‌ സാഗര്‍ കൃഷ്‌ണയുടെ നേട്ടങ്ങള്‍ വേഗം കൂട്ടുമെന്ന പ്രതീക്ഷയിലാണ്‌ ജില്ലയിലെ കബഡി പ്രേമികള്‍.

NO COMMENTS

LEAVE A REPLY