കോടതി നിര്‍ദ്ദേശ പ്രകാരം കേസെടുത്തു

0
14


കാസര്‍കോട്‌: ക്വാര്‍ട്ടേഴ്‌സ്‌ കയറി ഭീഷണിപ്പെടുത്തിയ ശേഷം ആധാരം കൈക്കലാക്കുകയും ചെക്കില്‍ ഒപ്പിടുവിച്ചതായും പരാതി. എരുതുംകടവിലെ മുട്ടത്തൊടി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അന്‍വര്‍ മുഹമ്മദ്‌ അബ്‌ദുള്ള സി ജെ എം കോടതിയില്‍ നല്‍കിയ പരാതി പ്രകാരം തൃശ്ശൂര്‍, മലപ്പുറം സ്വദേശികള്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ്‌ കേസെടുത്തു. മലപ്പുറത്തെ അബ്‌ദുല്‍ അസീസ്‌(44), മാനൂട്ടി(42), തൃശ്ശൂരിലെ കുഞ്ഞിമുഹമ്മദ്‌ (45) എന്നിവര്‍ക്കെതിരെയാണ്‌ കോടതി നിര്‍ദ്ദേശ പ്രകാരം കേസെടുത്തത്‌. ഏപ്രില്‍ 30ന്‌ രാത്രിയിലാണ്‌ കേസിനാസ്‌പദമായ സംഭവം.

NO COMMENTS

LEAVE A REPLY