പഞ്ചായത്ത്‌ ജീവനക്കാരന്‍ നെഞ്ചുവേദനയെ തുടര്‍ന്നു മരിച്ചു

0
39


മുള്ളേരിയ: ഗ്രാമ പഞ്ചായത്ത്‌ ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. കാറടുക്ക പഞ്ചായത്ത്‌ ജീവനക്കാരനായ നീര്‍ച്ചാല്‍ ബിര്‍മ്മിനടുക്ക സ്വദേശി മാഹിന്‍കുഞ്ഞി (48)യാണ്‌ ഇന്നലെ നെഞ്ച്‌ വേദനയെ തുടര്‍ന്ന്‌ ആശുപത്രിയിലേക്ക്‌ കൊണ്ട്‌ പോകും വഴി മരിച്ചത്‌. നെഞ്ച്‌ വേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ബദിയഡുക്കയിലേക്കും തുടര്‍ന്നു കാസര്‍കോട്ടെ ആശുപത്രിയിലേക്കും കൊണ്ടു പോയിരുന്നു. കാസര്‍കോട്ട്‌ കൊണ്ടു പോകും വഴി മരിച്ചു.ഭാര്യ: ഖലന്ദര്‍ ജറീന. മക്കള്‍: നസീല, ഫാത്തിമത്ത്‌ നിധ, ആയിഷത്ത്‌ സിയ. സഹോദരങ്ങള്‍: പരേതനായ അബൂബക്കര്‍, മുഹമ്മദ്‌, ഹസൈനാര്‍, അബ്‌ദുല്‍ ഖാദര്‍ ഇബ്രാഹിം, ആസ്യമ്മ, ബീഫാത്തിമ. കാറഡുക്ക പഞ്ചായയത്ത്‌ പ്രസിഡന്റ്‌ സ്വപ്‌ന ജി, ജനപ്രതിനിധികള്‍, സ്റ്റാഫ്‌ അംഗങ്ങള്‍ അനുശോചിച്ചു.

NO COMMENTS

LEAVE A REPLY