Saturday, April 20, 2024
Latest:

നാലുമാസം പ്രായമുള്ള കുഞ്ഞുമകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മാതാവ് തൂങ്ങിമരിച്ചു; സംഭവം കാസര്‍കോട് ആദൂരില്‍!

കാസര്‍കോട്: ആദൂരില്‍ നാലുമാസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മാതാവ് വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങിമരിച്ചു. ആദൂര്‍ കോപ്പാളംകൊച്ചിയിലെ ബിന്ദു(28) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് സംഭവം. ബിന്ദുവും മക്കളും ഇടുക്കിയിലുള്ള ഭര്‍ത്താവ് ശരത്തിന്റെ വീട്ടിലായിരുന്നു. ഇടുക്കിയില്‍ ബിന്ദുവിനും കുട്ടികള്‍ക്കും ബുദ്ധിമുട്ടും പ്രശ്‌നങ്ങളുമുണ്ടെന്ന് ആദൂരിലുള്ള പിതാവ് രാമനെ അറിയിക്കുകയായിരുന്നുവത്രേ. മകളുടെ വേവലാതി കേട്ട് ഇടുക്കിയിലെത്തിയ രാമന്‍ മകളെയും മകളുടെ നാലുവയസുള്ള മകനെയും നാലുമാസം പ്രായമുള്ള കൊച്ചുമകളെയും കൂട്ടി ആദൂരിലെ വീട്ടിലെത്തുകയായിരുന്നു. ഇവര്‍ ആദൂരിലെ പിതാവിന്റെ വീട്ടിലെത്തിയിട്ട് നാലുദിവസമേ ആയിട്ടുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചുവരുന്നതേയുള്ളൂ. നാലുവയസുകാരനായ മകന്‍ വീട്ടില്‍ ഉറക്കത്തിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page