മലയോരത്ത്‌ പുതിയ സര്‍ക്കാര്‍ കോളേജ്‌ വരുന്നു; ഉദ്യോഗസ്ഥ സംഘം സ്ഥല പരിശോധന നടത്തി

0
46


കുറ്റിക്കോല്‍: സി.പി.എം ഏരിയാ സമ്മേളനത്തില്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ മലയോര സര്‍ക്കാര്‍ തലത്തില്‍ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌ ആരംഭിക്കുന്നതിനു നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം മലയോരത്തെത്തി സ്ഥലപരിശോധന നടത്തി. കുറ്റിക്കോല്‍ പഞ്ചായത്തിനെ പൂര്‍ണ്ണമായും തള്ളിക്കൊണ്ട്‌ ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂര്‍, കുണ്ടംകുഴി, വലിയപാറ എന്നിവിടങ്ങളിലാണ്‌ പരിശോധന നടത്തിയത്‌.
ഇതില്‍ കൊളത്തൂരാണ്‌ മികച്ചതെന്ന അഭിപ്രായത്തോടെയാണ്‌ ഉദ്യോഗസ്ഥ സംഘം മടങ്ങിയത്‌. സി.പി.എം നേതാക്കളും ഉദ്യോഗസ്ഥ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി നടന്ന ഏരിയാ സമ്മേളനത്തിലാണ്‌ ഉദുമ നിയമസഭാ മണ്ഡലത്തിലെ മലയോരത്ത്‌ സര്‍ക്കാര്‍ കോളേജ്‌ അനുവദിക്കണമെന്ന്‌ ആവശ്യം പ്രമേയം വഴി ഉന്നയിക്കപ്പെട്ടത്‌. ആവശ്യം സര്‍ക്കാരിനെ അറിയിക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്നാണ്‌ കോളേജ്‌ അനുവദിക്കുന്നതിനു മുന്നോടിയായി ഉദ്യോഗസ്ഥ സംഘത്തെ അയച്ചത്‌.

NO COMMENTS

LEAVE A REPLY