സ്വന്തമായി മുപ്പതേക്കര്‍: കുമ്പള റെയില്‍വെ സ്റ്റേഷനില്‍ വികസനത്തിന്‌ പക്ഷേ, ചെങ്കൊടി

0
33


കുമ്പള: സ്ഥല ലഭ്യത മാനദണ്ഡമാക്കിക്കൊണ്ടുള്ള വികസനം സാധ്യമാക്കിയാല്‍ ഒരു പക്ഷേ സംസ്ഥാനത്തെ തന്നെ ഏറ്റവും സൗകര്യമു ള്ളതും വിശാലവുമായ പ്ലാറ്റ്‌ഫോമുള്ള റെയില്‍വെ സ്റ്റേഷനാകും കുമ്പള റെയില്‍ വെ സ്റ്റേഷന്‍. പക്ഷേ, ആയിരക്കണക്കിന്‌ യാത്രക്കാര്‍ ദിവസവും യാത്രക്ക്‌ ആശ്രയിക്കുന്ന ഈ റെയില്‍വെ സ്റ്റേഷനെ അധികൃതര്‍ അവഗണിച്ചു കൊണ്ടിരിക്കുന്നു.
ദേശീയപാതയില്‍ നിന്ന്‌ 25 മീറ്റര്‍ മാത്രം ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന റെയില്‍വേ സ്റ്റേഷന്‍ എന്ന ആനുകൂല്യം യാത്രക്കാരെ ഈ സ്റ്റേഷനെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നു. പക്ഷേ, കോമ്പൗണ്ട്‌ മുഴുവന്‍ കാടുപിടിച്ചു കിടക്കുന്നതിനാല്‍ സ്വകാര്യ വാഹനങ്ങള്‍ ഇവിടെ പാര്‍ക്കു ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്‌. ബൈക്ക്‌ അടക്കം നിരവധി വാഹനങ്ങള്‍ ഈ ഏരിയയില്‍ നിന്ന്‌ മോഷണം പോയതും യാത്രക്കാര്‍ക്ക്‌ ഭീഷണിയാകുന്നു.~ഒരു സ്റ്റേഷന്‍ മാസ്റ്ററും രണ്ട്‌ ജീവനക്കാരുമുണ്ടായിരുന്നിടത്ത്‌ ഇപ്പോള്‍ ഏഴു ജീവനക്കാരുണ്ട്‌. പക്ഷേ, മൂന്നു വര്‍ഷത്തോളമായി റിസര്‍വേഷന്‍ കൗണ്ടര്‍ അടഞ്ഞു കിടക്കുകയാണെന്ന്‌ യാത്രക്കാര്‍ ആരോപിക്കുന്നു. പ്ലാറ്റ്‌ഫോമില്‍ മിക്ക ഇടങ്ങളിലും മേല്‍ക്കൂര തകര്‍ന്നു. ഇതുമൂലം മാനം കറുക്കുമ്പോള്‍ പ്ലാറ്റ്‌ഫോം ചോര്‍ന്നൊലിക്കുന്നു. ഏറെ പഴക്കമുള്ള സ്റ്റേഷന്‍ കെട്ടിടം പുതുക്കി നിര്‍മ്മിക്കണമെന്ന ആവശ്യത്തിന്‌ അവഗണന തുടരുകയാണ്‌. തിരുവനന്തപുരം-മംഗലാപുരം എക്‌സ്‌പ്രസ്‌, മലബാര്‍ എക്‌സ്‌പ്രസ്‌, എഗ്‌മോര്‍, ഏറനാട്‌ എക്‌സ്‌പ്രസ്സുകള്‍, കോയമ്പത്തൂര്‍, കണ്ണൂര്‍, ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന്‌ മംഗലാപുരത്തേക്കും തിരിച്ചുമുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ എന്നിവയ്‌ക്ക്‌ ഇവിടെ സ്റ്റോപ്പുണ്ട്‌. പല വണ്ടികള്‍ക്കും സ്റ്റോപ്പില്ലാത്ത ഉപ്പളയില്‍ നിന്നും ബദിയഡുക്ക, മുള്ളേരിയ, പെര്‍ള തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും മംഗലാപുരത്തേക്കുള്ള വിദ്യാര്‍ത്ഥികളും മറ്റും ആശ്രയിക്കുന്നതും ഈ സ്റ്റേഷനെത്തന്നെയാണ്‌. സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങളെ ങ്കിലും മെച്ചപ്പെടുത്താന്‍ അധികൃതര്‍ തയ്യാറാകണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

NO COMMENTS

LEAVE A REPLY