ഇരുളിന്റെ നാളുകള്‍

0
55


അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിനു ശേഷം വിനയന്‍ സംവിധാനം ചെയ്യുന്ന അടുത്ത സിനിമ പ്രഖ്യാപിച്ചു. ജന്മിത്വം നിലനിന്നിരുന്ന കാലഘട്ടത്തില്‍ മാറു മറയ്‌ക്കല്‍ സമരത്തിന്റെ ഭാഗമായി മുല മുറിച്ചെറിഞ്ഞ നങ്ങേലിയുടെ ജീവിതത്തെ ആസ്‌പദമാക്കി തയ്യാറാക്കുന്ന ചിത്രത്തിന്‌ ഇരുളിന്റെ നാളുകള്‍ എന്നാണ്‌ പേരിട്ടിരിക്കുന്നത്‌.
ഫേസ്‌ബുക്കിലാണ്‌ അദ്ദേഹം തന്റെ പുതിയ പ്രോജക്‌ടിനെ കുറിച്ച്‌ അറിയിച്ചത്‌. മാത്രമല്ല, നങ്ങേലിയുടെ യഥാര്‍ത്ഥ കഥ പറഞ്ഞാല്‍ അത്‌ വിവാദമാകുമെന്നും ചരിത്രക്കാരന്മാര്‍ പുണ്യാളന്മാരായി ചിത്രീകരിച്ച പല ബിംബങ്ങളും ഉടയുമെന്നും പലരും പറഞ്ഞതിനാലാണ്‌ ഈ സിനിമ വൈകിയതെന്നും വിനയന്‍ ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY