സണ്ണി ലിയോണ്‍ നായികയായി മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം വീരമഹാദേവിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം വി സി വടിവുടയാന്‍ കഥ എഴുതി സംവിധാനം ചെയ്യുന്നു.നൂറ്റമ്പത് ദിവസത്തെ ഡേറ്റ് ആണ് സണ്ണിലിയോണ്‍ ചിത്രത്തിനായി നല്‍കിയിരിക്കുന്നത്. കളരിപ്പയറ്റ് അഭ്യാസിയായ പോരാളിയായി ചിത്രത്തില്‍ സണ്ണി വേഷമിടുന്നു. ആദ്യമായാണ് ചരിത്ര പശ്ചാത്തലത്തില്‍ ഒരു സിനിമ ചെയ്യുന്നതെന്നും ദക്ഷിണേന്ത്യയിലെ തന്റെ ആരാധകര്‍ക്ക് ചിത്രം ഇഷ്ടപ്പെടുമെന്നും സണ്ണി ലിയോണ്‍ പറയുന്നു. കേരള ചരിത്രവുമായി ബന്ധപ്പെട്ട കഥയാണ് സിനിമയുടെ പശ്ചാത്തലം.
ബാഹുബലി, യന്തിരന് 2 എന്നീ സിനിമകളില്‍ ഗ്രാഫിക്സ് ചെയ്ത ടീം തന്നെയാണ് വീരമഹാദേവിക്കു വേണ്ടിയും ഗ്രാഫിക്സ് ചെയ്യുന്നത്. പ്രധാന ലൊക്കേഷനുകളിലൊന്ന് ചാലക്കുടിയാണ്. നാസര്‍, നവദീപ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.