അന്തരിച്ച തെന്നിന്ത്യന്‍ താരസുന്ദരി സൗന്ദര്യയുടെ ജീവിതകഥ സിനിമയാകുന്നു. 2004ല്‍ ഹെലികോപ്ടര്‍ അപകടത്തിലാണ് സൗന്ദര്യ മരിച്ചത്. സൗന്ദര്യയുടെ വേഷം ആരായിരിക്കും അഭിനയിക്കുക എന്നറിയാന്‍ സിനിമാലോകം ഉറ്റുനോക്കുകയാണ്. പെലി ചൂപുല്ലു എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ് സൗന്ദര്യ ചിത്രം നിര്‍മിക്കുന്നത്. കന്നഡ സിനിമയിലെ സംവിധായകനും നിര്‍മ്മാതാവുമായ കെ പി സത്യനാരായണന്റെ മകളാണ് സൗന്ദര്യ. തെലുങ്കിനൊപ്പം തമിഴിലും മലയാളത്തിലും തിളങ്ങിയ നടിയാണ്. രജനീകാന്ത് ചിത്രങ്ങളായ പടയപ്പ, അരുണാചലം എന്നിവയില്‍ നായികയായിരുന്നു. മലയാളത്തില്‍ മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടിന്റെ കിളിച്ചുണ്ടന്‍മാമ്പഴം, സത്യന് അന്തിക്കാട്-ജയറാം കൂട്ടുകെട്ടിന്റെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.