പത്തിരി, ചപ്പാത്തി മണ്‍ചട്ടി വില്‍പനയുമായി രാജസ്ഥാന്‍ നാടോടികള്‍

0
79

 

കാസര്‍കോട്‌: പത്തിരി – ചപ്പാത്തി -മണ്‍ചട്ടികളുടെ വില്‍പ്പനക്കായി രാജസ്ഥാന്‍ നാടോടികള്‍ നഗരത്തിലെത്തി.കഴിഞ്ഞ ദിവസമാണ്‌ നിരവധി നാടോടികള്‍ വില്‍പ്പനക്കായി കിലോമീറ്ററുകള്‍ താണ്ടി ഇവിടെ എത്തിയത്‌.അലൂമിനിയം സ്റ്റാന്റിന്റെ പിടിയോട്‌ കൂടിയാണ്‌ മണ്‍ചട്ടി വില്‍ക്കുന്നത്‌. 130 രൂപയാണ്‌ ഒന്നിന്‌ വില. കൂടുതല്‍ എടുത്താല്‍ വില കുറഞ്ഞു കിട്ടും. ചട്ടിപൊട്ടി പോയാല്‍ ഇതേ വലിപ്പത്തിലുള്ള മറ്റു ചട്ടികള്‍ സ്റ്റാന്റില്‍ പിടിപ്പിക്കാനാവും.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ തെരുവിലാണ്‌ ഇവര്‍ കച്ചവടം ചെയ്യുന്നത്‌. രാവിലെ തുടങ്ങുന്ന കച്ചവടം വൈകുന്നേരം വരെ നീളും. സ്‌ത്രീകളും കൈ കുഞ്ഞുങ്ങളും അടങ്ങുന്നതാണ്‌ സംഘം. സംഘത്തിന്റെ വില്‍പനയ്‌ക്ക്‌ നേതൃത്യം നല്‍കുന്നത്‌ പുരുഷന്‍മാരാണ്‌.ഇവരുടെ ഭക്ഷണവും ഉറക്കവും തെരുവില്‍ തന്നെയാണ്‌. തെരുവില്‍ ടെന്‍റടിച്ചാണ്‌ ഇവര്‍ രാത്രി കഴിയുന്നത്‌.മഴ തുടങ്ങുന്നതോടെ മറ്റു ദേശങ്ങള്‍ തേടി ഇവര്‍ യാത്രയാകും.

NO COMMENTS

LEAVE A REPLY