ബിജെപി ഭരണത്തില്‍ ജനാധിപത്യത്തിന്‌ ഭീഷണി

0
30


ജിദ്ദ: നമ്മുടെ രാജ്യം ഫാസിസത്തിന്റെ മൂര്‍ധന്യ അവസ്ഥയില്‍ എത്തിയിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ കര്‍ണ്ണാടക അസംബ്ലി തിരഞ്ഞെടുപ്പിന്‌ ശേഷം നടമാടിക്കൊണ്ടിരിക്കുന്ന ജനാധിപത്യ വിരുദ്ധ നാടകം എന്ന്‌ കെഎംസിസി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ അഭിപ്രായപ്പെട്ടു.
കേന്ദ്ര ഭരണത്തിന്റെ തണലില്‍ അടുത്ത്‌ നടന്ന പല തിരഞ്ഞെടുപ്പുകളിലും തങ്ങളുടെ ഗവര്‍ണര്‍മാരെ ഉപയോഗിച്ച്‌ ജനാധിപത്യ ധംസനം നടന്ന്‌ കൊണ്ടിരിക്കുകയാണ്‌ എന്നും അന്‍വര്‍ പറഞ്ഞു. അനാകിസ്‌ മാര്‍സിന്‍ പ്ലാസയില്‍ കെഎംസിസി ജിദ്ദ കാസര്‍കോട്‌ ജില്ലാ പ്രവര്‍ത്തക സമിതി യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അന്‍വര്‍. പ്രസിഡണ്ട്‌ ഹസ്സന്‍ ബത്തേരി ആധ്യക്ഷം വഹിച്ചു.
ഇബ്‌റാഹീം ഇബ്ബൂ, അബ്ദുല്‍ കാദര്‍ മിഹ്‌റാജ്‌, റഹീം പള്ളിക്കര, ജലീല്‍ ചെര്‍ക്കള, ഹമീദ്‌ ഇച്ചിലങ്കോട്‌, അസീസ്‌ ഉളുവാര്‍, നസീര്‍ പെരുമ്പള, സഫീര്‍ തൃക്കരിപ്പൂര്‍, സമദ്‌ മജിബയില്‍, ഷുക്കൂര്‍ അതിഞ്ഞാല്‍, അബ്ദുല്‍ ഖാദര്‍ ചെമ്മനാട്‌, ഇസ്‌മായീല്‍ഉദിനൂര്‍, സുബൈര്‍ നായര്‍ന്മാര്‍ മൂല, അബ്ദുല്ല ചന്തേര, കാദര്‍ ചെര്‍ക്കള, കെഎം.ഇര്‍ഷാദ്‌, ബുനിയാം ഒറവങ്കര, മുഹമ്മദ്‌ അലി ഒസങ്കടി, അസീസ്‌ ഉപ്പള, അബ്ദുല്ല ഹിറ്റാച്ചി, ബഷീര്‍ ചിത്താരി പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY