ടെണ്ടര്‍ വിളിക്കാന്‍ ആരുമെത്തിയില്ല; ശാപമോക്ഷം കാത്ത്‌ ബദിയഡുക്ക-കിന്നിംഗാര്‍ റോഡ്‌

0
23

 

ബദിയഡുക്ക:കുണ്ടുംകുഴിയുമായി ഗതാഗതം ദുസ്സഹമായ ബദിയഡുക്ക-ഏത്തടുക്ക -കിന്നിംഗാര്‍ റോഡ്‌ ഗതാഗതയോഗ്യമാക്കുന്നതിനു പണം നീക്കിവെച്ചെങ്കിലും ടെണ്ടര്‍ വിളിക്കാന്‍ ആരുമെത്തിയില്ല. റോഡിലെ കുഴികളടക്കുന്നതടക്കമുള്ള പ്രവൃത്തികള്‍ക്കായി 25 ലക്ഷം രൂപയാണ്‌ അടിയന്തിരമായി നീക്കിവച്ചത്‌. പിന്നാലെ ടെണ്ടര്‍ നടപടികളും ആരംഭിക്കുകയായിരുന്നു. രണ്ടു തവണ ടെണ്ടര്‍ തീയ്യതി നീട്ടി നല്‍കിയെങ്കിലും ഒരു കരാറുകാരന്‍ പോലും ഹാജരായില്ലെന്ന മരാമത്ത്‌ അധികൃതര്‍ പറയുന്നു.
ഇത്‌ ഈ റോഡിനെ ആശ്രയിക്കുന്ന പൊതുജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്‌. റോഡ്‌ റിപ്പയര്‍ ചെയ്യണമെന്ന്‌ നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നു പരാതിയുണ്ട്‌. ഏത്തടുക്ക യു പി സ്‌കൂള്‍, അഗല്‍പാടി അന്നപൂര്‍ണ്ണേശ്വരി ഹയര്‍സെക്കന്ററി സ്‌കൂള്‍, കരുവല്‍ത്തടുക്ക സര്‍ക്കാര്‍ സ്‌കൂള്‍, ബെള്ളൂര്‍, ബദിയഡുക്ക, മുള്ളേരിയ സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്കു പോകുന്ന വിദ്യാര്‍ത്ഥികള്‍ പ്രധാനമായും ആശ്രയിക്കുന്ന റോഡുകൂടിയാണിത്‌.
മഴക്കാലം വരുന്നതിനു മുമ്പേ റോഡിലെ കുഴിയടച്ചില്ലെങ്കില്‍ ഇതുവഴി ബസുകള്‍ക്കും ഓട്ടോകള്‍ക്കും സര്‍വ്വീസ്‌ നടത്താന്‍ വലിയ ബുദ്ധിമുട്ടാവുമെന്ന്‌ ആശങ്കയുണ്ട്‌.

NO COMMENTS

LEAVE A REPLY