സന്തോഷ്‌ നഗറിലും മാന്യയിലും ഡങ്കിപ്പനി; രണ്ടുപേര്‍ ആശുപത്രിയില്‍

0
16


കാസര്‍കോട്‌:സന്തോഷ്‌ നഗറിലും മാന്യയിലും ഡങ്കിപ്പനി ബാധിച്ച്‌ രണ്ടുപേരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്കള, സന്തോഷ്‌ നഗറിലെ അബ്‌ദുല്‍ ഖാദര്‍(60), മാന്യയിലെ നാരായണ മണിയാണി(54) എന്നിവരെയാണ്‌ രോഗസ്ഥിരീകരണത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.
മഴക്കാലത്തോടെ രോഗവ്യാപനം ഉണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നതിനിടയിലാണ്‌ ഇരു സ്ഥലങ്ങളിലും ഡങ്കിപ്പനി റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. പകര്‍ച്ച പനി ബാധിച്ച നിലയില്‍ നാലുവീതം സ്‌ത്രീകളെയും കുട്ടികളെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY