ഉസ്‌താദിന്റെ ബൈക്ക്‌ മോഷണം പോയി

0
8


ബദിയഡുക്ക: പള്ളി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക്‌ മോഷണം പോയി. ഇതു സംബന്ധിച്ച്‌ അഡ്യനടുക്ക, റഹ്‌മാനിയ ജുമാമസ്‌ജിദിലെ ഉസ്‌താദ്‌ പുത്തൂരിലെ അസിന്‍ ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കി. ഈ മാസം 15ന്‌ ബൈക്ക്‌ പള്ളിവളപ്പില്‍ നിര്‍ത്തിയിട്ട്‌ പുത്തൂരിലേക്ക്‌ പോയതായിരുന്നു. പിറ്റേന്ന്‌ തിരിച്ചെത്തിയപ്പോഴാണ്‌ ബൈക്ക്‌ കാണാത്ത കാര്യം അറിഞ്ഞതെന്ന്‌ പരാതിയില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY