ജില്ലാ പൊലീസ്‌ ചീഫ്‌ പറഞ്ഞു; പൊലീസ്‌ സ്റ്റേഷനുകള്‍ ക്ലീന്‍

0
23


കുമ്പള: ജില്ലാ പൊലീസ്‌ ചീഫായി കഴിഞ്ഞ ദിവസം ചാര്‍ജ്ജെടുത്ത ഡോ. എ ശ്രീനിവാസന്റെ ആദ്യത്തെ നിര്‍ദ്ദേശം പൊലീസുകാര്‍ മണിക്കൂറുകള്‍ക്കകം നടപ്പിലാക്കി.
മഴക്കാല രോഗ പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി പൊ ലീസ്‌ സ്റ്റേഷന്‍ വളപ്പും പരിസരവും വൃത്തിയാക്കണമെന്നായിരുന്നു ജില്ലാ പൊലീസ്‌ ചീഫിന്റെ നിര്‍ദ്ദേശം. കുമ്പള പൊലീസ്‌ സ്റ്റേഷനില്‍ നടന്ന ശുചീകരണത്തിനു ഇന്‍സ്‌പെക്‌ടര്‍ കെ പ്രേംസദന്‍, എസ്‌ ഐ ടി വി അശോകന്‍, അഡീഷണല്‍ എസ്‌്‌ ഐ പി വി ശിവദാസന്‍ തുടങ്ങിയവര്‍ നേതൃ ത്വം നല്‍കി.

NO COMMENTS

LEAVE A REPLY