കോണ്‍ഗ്രസ്‌ നേതാവ്‌ കെ.വി ചന്ദ്രശേഖരന്‍ അന്തരിച്ചു

0
27


പയ്യന്നൂര്‍: എന്‍.ജി.ഒ അസോസിയേഷന്‍ മുന്‍ സംസ്ഥാന വൈസ്‌ പ്രസിഡണ്ടും കേരള സ്റ്റേറ്റ്‌ പെന്‍ഷനേഴ്‌സ്‌ അസോസിയേഷന്‍ സംസ്ഥാന ഓര്‍ഗനൈസിംഗ്‌ സെക്രട്ടറിയുമായ പയ്യന്നൂരിലെ പ്രമുഖ കോണ്‍ഗ്രസ്‌ നേതാവ്‌ കെ.വി.ചന്ദ്രശേഖരന്‍ (65) അന്തരിച്ചു.
അസുഖത്തെ തുടര്‍ന്ന്‌ കഴിഞ്ഞ കുറെ നാളുകളായി ചികിത്സയിലായിരുന്നു. സംസ്ഥാന ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്‌ടേഴ്‌സ്‌ വകുപ്പില്‍ നിന്നാണ്‌ ചന്ദ്രശേഖരന്‍ വിരമിച്ചത്‌. ജീവനക്കാരുടെ ആവശ്യങ്ങള്‍ക്കായി പോരാടിയ നേതാവായിരുന്നു കെ.വി.സി. എന്ന കെ.വി.ചന്ദ്രശേഖരന്‍.
ജോലിയില്‍ നിന്ന്‌ വിരമിച്ചതോടെ പെന്‍ഷനേഴ്‌സ്‌ അസോസിയേഷന്‍ നേതൃത്വത്തില്‍ എത്തുകയും സജീവ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. പയ്യന്നൂരിലെ കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തില്‍ സജീവമായിരുന്ന ഇദ്ദേഹം പയ്യന്നൂര്‍ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി ജനറല്‍ സെക്രട്ടറി കൂടിയാണ്‌. പയ്യന്നൂരിലെ രവീന്ദ്ര ഹോട്ടലുടമയായിരുന്ന പരേതനായ എ.പി.കണ്ണ പൊതുവാളുടെയും കെ.വി.ദേവിക്കുട്ടി അമ്മയുടെയും മകനാണ്‌. ഭാര്യ: എ.പി.വസന്ത. മക്കള്‍: അനു, മിനു. മരുമക്കള്‍, പി.ഉമേഷ്‌ ബാബു, പി.രാജേഷ്‌. സഹോദരങ്ങള്‍: രവീന്ദ്രന്‍, പുരുഷോത്തമന്‍, വിനോദ്‌ കുമാര്‍, ജയലക്ഷ്‌മി, സുലോചന, വത്സല.

NO COMMENTS

LEAVE A REPLY