തട്ടുകട പരിശോധിക്കാനെത്തിയ ആരോഗ്യ വകുപ്പധികൃതരെ തടഞ്ഞു

0
19


മംഗല്‍പാടി: ആരോഗ്യ ജാഗ്രത -പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി മംഗല്‍പാടി പഞ്ചായത്ത്‌ ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം ഉപ്പള പത്വാടി റോഡില്‍ വൃത്തിഹീനമായും അനധികൃതമായും പ്രവര്‍ത്തിച്ചുവരുന്ന 14 വോളം തട്ടുകടകള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ചെന്ന ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥരെ 50 വോളം പേര്‍ ചേര്‍ന്ന്‌ തടഞ്ഞു.യാതൊരു മാനദണ്ഡവും ലൈസന്‍സും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന്‌ ജില്ലാ കളക്‌ടറുടെ നിര്‍ദ്ദേശമുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ കെ.മോഹനന്‍, പഞ്ചായത്ത്‌ അസിസ്റ്റന്റ്‌ സെക്രട്ടറി സുനില്‍ ഭാസ്‌ക്കരന്‍, സുരേശന്‍ എന്നിവര്‍ റെയ്‌ഡിനായെത്തിയത്‌. റെയ്‌ഡിനിടെ ഒരു കൂട്ടം ആള്‍ക്കാര്‍ ഉദ്യോഗസ്ഥരോട്‌ തട്ടിക്കയറിയതായും ഭീഷണിപ്പെടുത്തിയതായും പറയുന്നു. എന്നാല്‍ വരും ദിവസങ്ങളിലും റെയ്‌ഡ്‌ ശക്തമായി തുടരുമെന്ന്‌ ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY