ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്‌; പ്രതിക്ക്‌ 10 വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും

0
18


കാസര്‍കോട്‌:പട്ടികജാതി പെണ്‍കുട്ടിയെ റബ്ബര്‍ തോട്ടത്തിലെത്തിച്ച്‌ പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിയെ പത്തുവര്‍ഷത്തെ കഠിനതടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. അമ്പലത്തറ, തായന്നൂരിലെ കുഴക്കോല്‍ ഹൗസില്‍ ഒ പി നിഷാന്തി(32)നെയാണ്‌ ജില്ലാ അഡീഷണല്‍ സെഷ ന്‍സ്‌ കോടതി (ഒന്ന്‌) ശിക്ഷിച്ചത്‌. പിഴയടച്ചാല്‍ പ്രസ്‌തുത തുക പരാതിക്കാരിയായ പെണ്‍കുട്ടിക്കു നല്‍കാനും പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ്‌ അനുഭവിക്കണമെന്നും കോടതി വിധി പ്രസ്‌താവനയില്‍ പറഞ്ഞു.
2013 ആഗസ്‌ത്‌ 30നും ഒക്‌ടോബര്‍ 20നും ഇടയിലുള്ള ഒരു ദിവസം പെണ്‍കുട്ടിയെ തായന്നൂരിലെ ഒരു റബ്ബര്‍ തോട്ടത്തിലേയ്‌ക്ക്‌ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌. ആദ്യം അമ്പലത്തറ പൊലീസ്‌ അന്വേഷിച്ച കേസ്‌ പിന്നീട്‌ സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ്‌ ഡിവൈ എസ്‌ പി അന്വേഷിച്ചാണ്‌ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്‌.

NO COMMENTS

LEAVE A REPLY