പ്രതിശ്രുത വരനെ കല്യാണ തലേന്ന്‌ കാണാതായി

0
20


കാസര്‍കോട്‌: പ്രതിശ്രുതവരനെ കല്യാണ തലേന്ന്‌ കാണാതായി. മധൂര്‍, പട്‌ളയിലെ മൊഗ്രാല്‍ ഹൗസില്‍ പി കെ ഹാരിസി (30)നെയാണ്‌ കാണാതായത്‌. സഹോദരന്‍ അബ്ബാസിന്റെ പരാതി പ്രകാരം വിദ്യാനഗര്‍ പൊലീസ്‌ കേസെടുത്തു. ഹാരിസിന്റെ വിവാഹം ഇന്നലെ നടക്കേണ്ടതായിരുന്നു. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. മിനിഞ്ഞാന്ന്‌ വൈകുന്നേരം കുമ്പള ടൗണില്‍ പോയി വരാമെന്നു പറഞ്ഞാണ്‌ വീട്ടില്‍ നിന്നും ഇറങ്ങിയത്‌. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന്‌ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ച്‌ ഓഫാണെന്ന മറുപടിയാണ്‌ ലഭിച്ചത്‌. തുടര്‍ന്ന്‌ ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായിട്ടില്ല.

NO COMMENTS

LEAVE A REPLY