നവവധുവിനു പീഡനം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും കേസ്‌

0
14

കാഞ്ഞങ്ങാട്‌: കൂടുതല്‍ സ്‌ത്രീധനം ആവശ്യപ്പെട്ട്‌ നവവധുവിനെ പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ കേസെടുത്തു.ചിത്താരി, വാണിയംപാറയിലെ അബ്‌ദുള്ളയുടെ മകള്‍ ഖദീജത്ത്‌ സാക്കിയ (19)യുടെ പരാതി പ്രകാരം ഭര്‍ത്താവ്‌ ബേക്കല്‍, കോട്ടിക്കുളത്തെ യൂസഫ്‌, ഭര്‍തൃ മാതാവ്‌ ആയിഷാബി, ബന്ധുക്കളായ സുലൈമാന്‍, സബീന എന്നിവര്‍ക്കെതിരെയാണ്‌ കേസ്‌. ഒരു വര്‍ഷം മുമ്പാണ്‌ ഖദീജത്ത്‌ സാക്കിയയെ യൂസഫ്‌ വിവാഹം കഴിച്ചത്‌.

NO COMMENTS

LEAVE A REPLY