പോക്‌സോ കേസ്‌; പ്രതിയെ അറസ്റ്റ്‌ ചെയ്‌തിട്ടില്ലെന്ന്‌ പൊലീസ്‌

0
17


കാസര്‍കോട്‌: നേരത്തെ പരാതിപ്പെട്ടതനുസരിച്ച്‌ പോക്‌സോ കേസില്‍ പ്രതിയാക്കപ്പെട്ട യുവാവിനെ അറസ്റ്റ്‌ ചെയ്‌തിട്ടില്ലെന്ന്‌ പൊലീസ്‌ പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിപ്രകാരം നവീന്‍ എന്ന യുവാവിനെതിരെ കേസെടുക്കുകയും മൊഴിയെടുക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ അവ്യക്തത ഉണ്ടായതിനാല്‍ പറഞ്ഞു വിടുകയും കൂടുതല്‍ അന്വേഷണം നടത്തുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. വിശദമായ അന്വേഷണത്തില്‍ പെണ്‍കുട്ടി പരാതിപ്പെട്ട പ്രകാരമുള്ള യുവാവ്‌ പീഡിപ്പിച്ചിട്ടില്ലെന്ന്‌ കാണിച്ച്‌ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കുകയായിരുന്നുവെന്നും പൊലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു. നേരത്തെ പ്രതിയാക്കപ്പെട്ട യുവാവിനെ അറസ്റ്റ്‌ ചെയ്‌തുവെന്ന പ്രചരണം ശരിയല്ലെന്നും പൊലീസ്‌ പറഞ്ഞു. പ്രതി ചേര്‍ക്കപ്പെട്ട നവീന്‍ എന്ന യുവാവ്‌ തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന്‌ പെണ്‍കുട്ടി കഴിഞ്ഞ ദിവസം കോടതിയിലെത്തിയും മൊഴി നല്‍കിയിരുന്നു. കേസ്‌ ഡയറി നാളെ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY