പയസ്വിനി ക്രോസ്‌ ബാര്‍ കം ബ്രിഡ്‌ജ്‌ 19ന്‌ മന്ത്രി ഉദ്‌ഘാടനം ചെയ്യും

0
10


കുണ്ടംകുഴി: മുളിയാര്‍ – ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാണ്ടിക്കണ്ടം പയസ്വിനി പുഴയ്‌ക്ക്‌ കുറുകെ 21 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ക്രോസ്‌ ബാര്‍ കം ബ്രിഡ്‌ജ്‌ 19ന്‌ രാവിലെ 10 ന്‌ മന്ത്രി മാത്യു ടി തോമസ്‌ ഉദ്‌ഘാടനം ചെയ്യും. ഉദ്‌ഘാടന പരിപാടി വിജയിപ്പിക്കുന്നതിനാവശ്യമായ സംഘാടക സമിതി രൂപീകരണ യോഗം പാണ്ടിക്കണ്ടം പയസ്വിനി ഗ്രൗണ്ടില്‍ ചേര്‍ന്നു.
കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു. മുളിയാര്‍ ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ കെ പ്രഭാകരന്‍ അധ്യക്ഷനായി.എ ദാമോധരന്‍, രാധാകൃഷ്‌ണന്‍ ചാളക്കാട്‌, കെ മുരളീധരന്‍, എം ഗോപാലകൃഷ്‌ണന്‍, ,പവിത്രന്‍, എക്‌സിക്യൂട്ടീവ്‌ എന്‍ഞ്ചിനീയര്‍ കെ എന്‍ സുഗുണന്‍, എ അനൂപ്‌ എന്നിവര്‍ സംസാരിച്ചു.
സി കുഞ്ഞിക്കണ്ണന്‍ സ്വാഗതവും വി കൃപാജ്യോതി നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ബേഡഡുക്ക പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സി രാമചന്ദ്രന്‍ (ചെയ.) മുളിയാര്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഖാലിദ്‌ ബെള്ളിപാടി (വൈ ചെയ.) എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ കെ എന്‍ സുഗുണന്‍ (കണ്‍.) എ അനൂപ്‌ (ജോ.കണ്‍.)

NO COMMENTS

LEAVE A REPLY