ചുരിക കെട്ട്‌ അടിയന്തിരത്തിന്‌ ഒരുങ്ങി മഡിയന്‍ കൂലോം

0
16


കാഞ്ഞങ്ങാട്‌: വീണ്ടുമൊരു ചുരിക കെട്ട്‌ അടിയന്തിരത്തിനു മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം ഒരുങ്ങുന്നുക്ഷേത്രത്തിലെ രണ്ടു പാരമ്പര്യ ട്രസ്റ്റിമാരില്‍ ഒരാളായ മഡിയന്‍ നായരച്ഛനായി വെള്ളിക്കോത്ത്‌ സൗമ്യയിലെ വി.എം.കുഞ്ഞിക്കണ്ണന്‍ നായരാണ്‌ നാളെ സ്ഥാനമേല്‍ക്കുന്നത്‌. എല്‍ഐസി കോഴിക്കോട്‌ ഡിവിഷനിലെ റിട്ട. സീനിയര്‍ മാനേജരാണ്‌ ഇദ്ദേഹം.രാജ ഭരണ കാലത്ത്‌, നീലേശ്വരം രാജവംശത്തിന്റെ പ്രതിനിധികള്‍ എന്ന നിലയില്‍ മഡിയന്‍കൂലോം ക്ഷേത്രവും ദേശവും ഭരിച്ചിരുന്നത്‌ മഡിയന്‍ നായരും മൂലച്ചേരി നായരുമായിരുന്നു. ഇവരുടെ തറവാടുകളിലെ മുതിര്‍ന്ന അംഗത്തിനാണു ഇരു സ്ഥാനങ്ങളും നല്‍കിയിരുന്നത്‌. ചുരിക കെട്ട്‌ അടിയന്തിര ദിവസം രാവിലെ വാരിക്കാട്ട്‌ ഇല്ലത്തെത്തി കലശം കുളിച്ച്‌ നീലേശ്വരം രാജാവില്‍ നിന്നു ചുരിക വാങ്ങി ധരിച്ച്‌ അരിയിട്ടു വാഴിക്കുന്ന ചടങ്ങാണ്‌ ചുരിക കെട്ട്‌ അടിയന്തിരം. കുലദേവതയെ വണങ്ങി വിവിധ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനികരുടെയും പിന്തുണയോടെയാണ്‌ ചടങ്ങ്‌. ക്ഷേത്രപ്രവേശന വിളംബരത്തിനും നൂറ്റാണ്ടുകള്‍ക്കു മുന്‍പു തന്നെ പ്രതിവര്‍ഷം നടക്കുന്ന കലശോല്‍സവത്തില്‍ എല്ലാ ജാതിക്കാര്‍ക്കും പ്രവേശനം അനുവദിച്ചിരുന്ന ക്ഷേത്രമാണ്‌ മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം.

NO COMMENTS

LEAVE A REPLY