കാനത്തൂര്‍ പ്രവാസി കൂട്ടായ്‌മ ചികിത്സാ ധനസഹായം വിതരണം ചെയ്‌തു

0
52


മുളിയാര്‍: കാനത്തൂര്‍ പ്രവാസി കൂട്ടായ്‌മയ ചികിത്സാ ധനസഹായവും എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കൂട്ടായ്‌മ അംഗങ്ങളുടെ മക്കള്‍ക്കും, സഹോദരങ്ങള്‍ക്കുമുള്ള ഉപഹാര വിതരണവും വിഷുആഘോഷവും സമുചിതമായ പരിപാടികളോടെ ഷാര്‍ജയില്‍ വച്ച്‌ നടത്തി. വൈവിധ്യമാര്‍ന്ന വിഷുക്കണി, വിഷുക്കൈനീട്ടം, കുട്ടികളും കൂട്ടായ്‌മ പ്രവര്‍ത്തകരും ചേര്‍ന്നൊരുക്കിയ കലാ-നൃത്ത പരിപാടികള്‍, വിഷുസദ്യ തുടങ്ങിയ വര്‍ണ്ണാഭമായ പരിപാടികള്‍ നടന്നു. യോഗത്തില്‍ കൂട്ടായ്‌മയുടെ സജീവ പ്രവര്‍ത്തകനായ മണികണ്‌ഠന്‍ നെയ്യങ്കയത്തിന്റെ കുടുംബചികിത്സാ സഹായം യോഗത്തില്‍ കൈമാറി. യോഗം ചെയര്‍മാന്‍ രാധാകൃഷ്‌ണന്‍ തൈര ഉദ്‌ഘാടനം ചെയ്‌തു. വിശിഷ്ടാതിഥി മധു നായര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്‌തു.
പ്രസിഡണ്ട്‌ മണികണ്‌ഠന്‍ നീരവളപ്പ്‌ ആധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി ഹരിഹരന്‍ വനത്തുങ്കാല്‍, ട്രഷര്‍ നാരായണന്‍ ശിവഗിരി പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY