നഴ്‌സിനെ ശല്യം ചെയ്‌തു; ഭര്‍തൃ സുഹൃത്തിനെതിരെ കേസെടുത്തു

0
17


കാഞ്ഞങ്ങാട്‌: താമസ സ്ഥലത്ത്‌ അതിക്രമിച്ച്‌ കയറി സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിനെ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ ഭര്‍തൃ സുഹൃത്തിനെതിരെ പൊലീസ്‌ മാനഭംഗ ശ്രമത്തിനു കേസെടുത്തു. സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സും ഹൊസ്‌ദുര്‍ഗ്ഗില്‍ താമസക്കാരിയുമായ 28 കാരിയുടെ പരാതി പ്രകാരമാണ്‌ ഭര്‍തൃ സുഹൃത്ത്‌ നെല്ലിത്തറയിലെ പ്രമോദിനെതിരെ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ കേസെടുത്തത്‌.2017 നവംബര്‍ മാസത്തിലാണ്‌ സംഭവമെന്നു പറയുന്നു. അതിനു ശേഷവും നിരന്തരം ഫോണില്‍ വിളിച്ച്‌ ശല്യം ചെയ്യുന്നതായും പരാതിയില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY