തിരഞ്ഞെടുപ്പ്‌:കര്‍ണ്ണാടകയില്‍ നിന്നുള്ള മദ്യക്കടുത്തു നിലച്ചു; സംസ്ഥാനാതിര്‍ത്തികളില്‍ വാറ്റുകേന്ദ്രങ്ങള്‍ സജീവം

0
28


മുള്ളേരിയ:കര്‍ണ്ണാടകയില്‍ തിരഞ്ഞെടുപ്പ്‌ ചൂട്‌ ശക്തമായതോടെ സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നാടന്‍ ചാരായ വിപണി സജീവമായി. അതിര്‍ത്തി പ്രദേശങ്ങള്‍ക്കടുത്തും ശക്തമായ വാറ്റുകേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു.കര്‍ണ്ണാടക മദ്യത്തിന്റെ അതേ അളവില്‍ അതേ ലഹരിയുള്ള മദ്യമാണ്‌ അതേ വിലക്ക്‌ അതിര്‍ത്തി മേഖലകളില്‍ ഒഴുകുന്നത്‌.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി കര്‍ണ്ണാടകയിലെ ബാറുകളും മദ്യ ചില്ലറ വില്‍പ്പന ശാലകളും തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. മാത്രമല്ല, ബാറുകളില്‍ നിന്നു പാഴ്‌സലായി മദ്യം ലഭിച്ചിരുന്നതു നിറുത്തലാക്കുകയും ചെയ്‌തു. കര്‍ണ്ണാടകയില്‍ മദ്യപാനികള്‍ക്ക്‌ ഇപ്പോള്‍ ബാറില്‍ ഇരുന്നു മദ്യപിച്ചു മടങ്ങാനേകഴിയൂ. മടക്കയാത്രയില്‍ അല്‍പ്പം മദ്യം കൂടി കരുതാമായിരുന്ന മുന്‍ സ്ഥിതി നിലച്ചു. മാത്രമല്ല, മദ്യവില്‍പ്പന ശാലയില്‍ ഒരാള്‍ക്ക്‌ ഒരു ദിവസം 375 മില്ലിയുടെ ഒരു കുപ്പി മദ്യം മാത്രമേ നല്‍കുന്നുമുള്ളൂ. വോട്ടര്‍മാരെ മദ്യം കൊടുത്തു മയക്കിയെടുക്കാതിരിക്കാനാണ്‌ ഈ വ്യവസ്ഥ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. നിര്‍ദ്ദേശം ലംഘിച്ചു മദ്യം വില്‍പ്പന നടത്തിയ അഡ്യനടുക്കത്തെ ബാര്‍ കഴിഞ്ഞ ആഴ്‌ച പൂട്ടിച്ചു.
ഈ ബാറിലെ മദ്യം അപ്പടി കേരളത്തിലെത്തുകയായിരുന്നു പതിവ്‌. ഇതിനു പുറമെ കര്‍ണ്ണാടക-കേരളാതിര്‍ത്തിയില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ വ്യാപകമായി വാഹന പരിശോധനയുമാരംഭിച്ചിട്ടുണ്ട്‌. പെര്‍ള,ഏത്തടുക്ക, വാണിനഗര്‍, ബെള്ളൂര്‍, മുള്ളേരിയ, നീര്‍ച്ചാല്‍, മാന്യ എന്നിവിടങ്ങളിലാണ്‌ നാടന്‍ ചാരായം സുലഭമായിട്ടുള്ളത്‌. മുള്ളേരിയയില്‍ സര്‍ക്കാരിന്റെ മദ്യക്കടത്തു ചാരായ സംഘത്തിന്റെ ജനകീയ വാറ്റു ചാരായ വില്‍പ്പനയും പൊടിപൊടിക്കുന്നു. നാടന്‍ ചാരായത്തില്‍ കളര്‍ ചേര്‍ത്ത്‌ കേരള നിര്‍മ്മിത വിദേശ മദ്യക്കുപ്പിയില്‍ നിറച്ചാണ്‌ ഇവിടെ വില്‍പ്പനയെന്നു പറയുന്നു.കഴിഞ്ഞ ആറുമാസത്തിലധികമായി മലയോരമേഖലയില്‍ വ്യാജമദ്യനിര്‍മ്മാണത്തിനോ, ചാരായ വില്‍പ്പനക്കോ ഒരു കേസും രജിസ്റ്റര്‍ ചെയ്‌തിട്ടില്ലെന്ന്‌ അധികൃതര്‍ സൂചിപ്പിച്ചു.

NO COMMENTS

LEAVE A REPLY