സ്ഥാനാര്‍ത്ഥിയുടെ ആകസ്‌മിക മരണം നാടിനെ കണ്ണീരിലാഴ്‌ത്തി

0
145


മഞ്ചേശ്വരം: ഗ്രാമപഞ്ചായത്തിലേയ്‌ക്ക്‌ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച യുവാവിന്റെ ആകസ്‌മിക വേര്‍പാട്‌ നാടിനെ കണ്ണീരിലാഴ്‌ത്തി.
മഞ്ചേശ്വരം, ചക്കിഗുഡ്ഡയിലെ രാമ-ഭാമ ദമ്പതികളുടെ മകന്‍ മഞ്ചുനാഥ (42)യാണ്‌ ഇന്നലെ ഉച്ചയോടെ മഞ്ചേശ്വരം ചര്‍ച്ച്‌ റോഡിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ ജോലി ചെയ്‌തു കൊണ്ടിരിക്കെ ഹൃദയാഘാതം മൂലം മരണപ്പെട്ടത്‌. കുഴഞ്ഞു വീണ മഞ്ചുനാഥയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേയ്‌ക്കും മരണം സംഭവിച്ചിരുന്നു. മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ 18-ാം വാര്‍ഡായ അയ്യര്‍ക്കട്ടയില്‍ നിന്നു ജനവിധിതേടിയ മഞ്ചുനാഥ്‌ തെരഞ്ഞെടുപ്പിനു ശേഷം ഇന്നലെയാണ്‌ ആദ്യമായി ജോലിക്കു പോയത്‌.
പ്രമീളയാണ്‌ ഭാര്യ. സ്‌പൂര്‍ത്തി മകളും, ദിനകര, ഗിരിജ, പത്മിനി സഹോദരങ്ങളുമാണ്‌. മൃതദേഹം വൈകുന്നേരത്തോടെ മഞ്ചേശ്വരം ഗുഡ്ഡകേരിയിലെ പൊതു ശ്‌മശാനത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌ക്കരിച്ചു.

NO COMMENTS

LEAVE A REPLY