തച്ചങ്ങാട്‌ വോളി ഫെസ്റ്റില്‍ സതേണ്‍ റെയില്‍ വെയ്‌ക്കും കൊച്ചിന്‍ കസ്റ്റംസിനും വീണ്ടും വിജയം

0
60


പള്ളിക്കര: തച്ചങ്ങാട്‌ ബാലകൃഷ്‌ണന്റെ സ്‌മാരക അഖിലേന്ത്യാ പുരുഷ-വനിതാ വോളി ഫെസ്റ്റിന്റെ ആവേശകരമായ മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ സതേണ്‍ റെയില്‍വെയും സായി തലശ്ശേരിയുമായുള്ള മത്സരം കാണികള്‍ക്ക്‌ ആവേശകരമാക്കി 2 നെതിരെ മൂന്ന്‌ സെറ്റുകള്‍ക്ക്‌ വിജയിച്ച്‌ സതേണ്‍ റെയില്‍വെ തുടര്‍ച്ചയായ 3-ാം വിജയം കരസ്ഥമാക്കി സെമി ഫൈനല്‍ സ്ഥാനം ഉറപ്പിച്ചു. മത്സരത്തില്‍ ആദ്യ രണ്ട്‌ സെറ്റുകള്‍ക്ക്‌ സായി തലശ്ശേരിയായിരുന്നു മുന്നിട്ട്‌ നിന്നത്‌. പുരുഷ വിഭാഗ മത്സരങ്ങളില്‍ കൊച്ചിന്‍ കസ്റ്റംസ്‌ 1 നെതിരെ 3 സെറ്റുകള്‍ക്ക്‌ സതേണ്‍ റെയില്‍വെയെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തില്‍ ഐ.സി.എഫ്‌ ചെന്നൈയ്‌ക്കെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ ഇന്ത്യന്‍ നേവി വിജയിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ കെ.ശ്രീകാന്ത്‌, കുമ്പള എസ്‌.ഐ ഒ ഗോപാലന്‍, ടി.ഒ.സി.സി മുന്‍ സെക്രട്ടറി എം.മാധവന്‍ എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. ഇന്നത്തെ വനിതാ വിഭാഗം മത്സരത്തില്‍ കേരളാ പോലീസ്‌ സൗത്ത്‌ സെന്‍ട്രല്‍ റെയില്‍വെയുമായി ഏറ്റുമുട്ടും. പുരുഷവിഭാഗങ്ങളില്‍ ഒ.എന്‍.ജി.സി ഡെറാഡൂണ്‍ ഇന്ത്യന്‍ നേവിയുമായും എച്ച്‌.എസ്‌ ഐ.ഐ.ഡി.സി ഹരിയാന സതേണ്‍ റെയില്‍വെയുമായും ഏറ്റുമുട്ടും.വൈകുന്നേരം 6 മണിക്ക്‌ ആരംഭിക്കുന്ന മത്സരം 29 ന്‌ സമാപിക്കും.

NO COMMENTS

LEAVE A REPLY