ജില്ലാ ലീഗ്‌ ഫുട്‌ബോള്‍; നോര്‍ത്ത്‌ സോണില്‍ നാഷണല്‍ ചെമ്പിരിക്കക്കും നാഷണല്‍ കാസര്‍കോടിനും ജയം

0
28
foodbal


ഉപ്പള: ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഉപ്പള മണ്ണംകുഴിയിലെ നടന്നു വരുന്ന ജില്ലാ ലീഗ്‌ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഒമ്പതാം ദിവസം നടന്ന രണ്ട്‌ മത്സരങ്ങളില്‍ നാഷനല്‍ ചെമ്പിരിക്കക്കും നാഷണല്‍ കാസര്‍കോടിനും ജയം. ആദ്യ മത്സരത്തില്‍ എ ഡിവിഷനില്‍ നാഷണല്‍ ചെമ്പിരിക്ക എതിരില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ യുണൈറ്റഡ്‌ പട്ട്‌ളയെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ സീനിയര്‍ ഡിവിഷനില്‍ നാഷനല്‍ കാസറഗോഡ്‌ കളിയുടെ ആദ്യ നിമിഷത്തില്‍ നേടിയ ഏക ഗോളിന്‌ സിറ്റിസണ്‍ ഉപ്പളയെ പരാജയപ്പെടുത്തി. ആദ്യ മത്സരത്തിലെ മികച്ച താരമായി നാഷനല്‍ ചെമ്പിരിക്കയുടെ മര്‍വാനെയും രണ്ടാം മത്സരത്തിലെ മികച്ച താരമായി നാഷണല്‍ കാസര്‍കോടിന്റെ ഷാഹിറിനെയും എം.എസ്‌.സി മൊഗ്രാലിന്‍റെ മുഹമ്മദ്‌ റാസിയെ തിരഞ്ഞെടുത്തു.
നോര്‍ത്ത്‌ സോണില്‍ എ ഡിവിഷന്‍ പോയിന്‍റ്‌ പട്ടികയില്‍ നാലും അഞ്ചും സ്ഥാനത്തുള്ള നാഷണല്‍ എഫ്‌.സി കാസര്‍കോടിനും ബ്രദര്‍സ്‌ പള്ളത്തിനും നിലനില്‍പ്പിനുള്ള പോരാട്ടമാണ്‌. മത്സരം വൈകിട്ട്‌ 04:30ന്‌ ആരംഭിക്കും.

NO COMMENTS

LEAVE A REPLY