അക്രമത്തില്‍ പരിക്കേറ്റ ലീഗ്‌ നേതാവ്‌ മരിച്ചു

0
78

തളിപ്പറമ്പ്‌: തളിപ്പറമ്പില്‍ തിങ്കളാഴ്‌ച നടന്ന സി.പി.എംലീഗ്‌ സംഘര്‍ഷത്തിനിടെ കല്ലേറില്‍ പരിക്കേറ്റ മുസ്ലിം ലീഗ്‌ നേതാവ്‌ കെ.വി.എം മുഹമ്മദ്‌ കുഞ്ഞി(55) മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം മംഗലാപുരം ഇന്ത്യാന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉച്ച്‌ക്ക്‌ 12.40ഓടെയായിരുന്നു മരണം. തളിപ്പറമ്പ്‌ ഫാറുഖ്‌ നഗര്‍ സ്വദേശിയും മുന്‍സിപ്പല്‍ ലീഗ്‌ ട്രഷററുമാണ്‌ മുഹമ്മദ്‌ കുഞ്ഞി. ബോംബേറില്‍ കുഞ്ഞിയടക്കം ഒമ്പത്‌ പേര്‍ക്ക്‌ പരിക്കേറ്റിരുന്നു. ഇതില്‍ മുക്കോലയിലെ എന്‍.യു. ഷാഫി (28), സി.അഷറഫ്‌ (34) എന്നിവര്‍ മംഗലാപുരത്തും എം.ഷജീര്‍, വി.പി.സാബിര്‍, ഇ.കെ. അര്‍ഷാദ്‌, കെ. ജാഫര്‍, ജുനൈദ്‌, ഷാജിദ്‌ എന്നിവര്‍ തളിപ്പറമ്പ്‌ ലൂര്‍ദ്‌ ആശുപത്രിയിലും ചികിത്സയില്‍ തുടരുകയാണ്‌.
വോട്ടെടുപ്പിനു ശേഷം പോളിംഗ്‌ സ്‌റ്റേഷനായ കുറ്റിക്കോല്‍ മമ്പറമ്പ്‌ എഎല്‍പി സ്‌കൂളില്‍ നിന്നും തളിപ്പറമ്പിലേക്കു പോവുകയായിരുന്ന ഒരുസംഘം ലീഗുകാരെ ആയുധങ്ങളുമായി സിപിഎം സംഘം ആക്രമിക്കുകയായിരുന്നു. ഇതിനിടയിലാണ്‌ ബോംബ്‌ പൊട്ടിയത്‌.
അക്രമത്തെ തുടര്‍ന്ന്‌ മുന്‍ നഗരസഭാ വൈസ്‌ ചെയര്‍മാന്‍ കെ. മുരളീധരന്‍, മുന്‍ കൗണ്‍സിലര്‍ സി.വി. ഗിരീശന്‍ തുടങ്ങി മുന്നൂറോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന്‌ കേസെടുത്തിരുന്നു. കെ.വി.എം.

NO COMMENTS

LEAVE A REPLY