മഞ്‌ജു വാര്യര്‍ക്കെതിരെ അശ്ലീല പരാമര്‍ശം: വനിതാ കമ്മീഷന്‍ പോലീസിന്‌ കത്തയച്ചു

0
105


തിരുവനന്തപുരം: ചലച്ചിത്ര താരംമഞ്‌ജു വാര്യര്‍, അധ്യാപിക ദീപ നിശാന്ത്‌ എന്നിവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ തൃശ്ശൂര്‍ ജില്ലാ പോലീസ്‌ മേധാവിക്ക്‌ വനിതാ കമ്മിഷന്‍ കത്തയച്ചു. പത്രവാര്‍ത്തയെ തുടര്‍ന്നാണ്‌ വനിതാ കമ്മീഷന്‍ കേസെടുത്തത്‌. വാര്‍ത്തയുടെ സ്‌ത്യാവസ്ഥ പരിശോധിച്ച ശേഷം ശരിയെന്നു തെളിഞ്ഞാല്‍ ആരോപണ വിധേയനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന്‌ എസ്‌.പി എസ്‌ സുരേന്ദ്രന്‍ പറഞ്ഞു. ദീപാ നിശാന്തിന്റെ ചിത്രങ്ങള്‍ മോര്‍ഫ്‌ ചെയ്‌ത്‌ ചില ഗ്രൂപ്പുകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ഇവരെക്കുറിച്ച്‌ മോശം പറയുകയുമാണ്‌ ചെയ്യുന്നത്‌. ജമ്മു കശ്‌മീരില്‍ കൊല ചെയ്യപ്പെട്ട എട്ടു വയസ്സുകാരി പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട്‌ ഫെയ്‌സ്‌ബുക്കില്‍ പോസ്റ്റിട്ട അധ്യാപിക ദിപാ നിശാന്തിനെതിരെ സൈബര്‍ ആക്രമണം നടത്തിയിരുന്നു.

NO COMMENTS

LEAVE A REPLY