അങ്കിള്‍ വരുന്നു

0
20


മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഗിരീഷ്‌ ദാമോദര്‍ സംവിധാനം ചെയ്യുന്ന അങ്കിള്‍ 27ന്‌ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്‌ ജോയ്‌ മാത്യുവാണ്‌.ഷട്ടറിനു ശേഷം ജോയ്‌ മാത്യു തിരക്കഥ രചിക്കുന്ന ചിത്രമാണിത്‌.ചിത്രത്തില്‍ സമ്പന്ന വ്യവസായിയായ കൃഷ്‌ണകുമാര്‍ മേനോന്‍ എന്ന കെ.കെ ആയാണ്‌ മമ്മൂട്ടി എത്തുന്നത്‌. സി.ഐ.എയില്‍ ദുല്‍ഖറിന്റെ നായികയായിരുന്ന കാര്‍ത്തിക മുരളിയാണ്‌ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ജോയ്‌ മാത്യുവും ശക്തമായ വേഷത്തിലെത്തുന്നു.
സുരേഷ്‌ കൃഷ്‌ണ, വിനയ്‌ ഫോര്‍ട്ട്‌, കൈലേഷ്‌, ബാലന്‍ പാറയ്‌ക്കല്‍, കലാഭവന്‍ ഹനീഫ്‌, ജന്നിഫര്‍, ലക്ഷ്‌മി രാമകൃഷ്‌ണന്‍, നിഷാ ജോസഫ്‌, കെ.പിഎസി ലളിത തുടങ്ങിയവരും അഭിനയിക്കുന്നു. റഫീഖ്‌ അഹമ്മദിന്റെ വരികള്‍ക്ക്‌ ബിജിപാല്‍ ഈണം പകരുന്നു.
ഈ ചിത്രത്തിലെ ഏറെ ഭാഗങ്ങളും ഒരു യാത്രയിലൂടെയാണ്‌ ചിത്രീകരിക്കുന്നത്‌. വയനാട്‌, ഊട്ടി, കോഴിക്കോട്‌ എന്നിവിടങ്ങളിലാണ്‌ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

NO COMMENTS

LEAVE A REPLY