നീരാളി ഒരുങ്ങുന്നു

0
18


മോഹന്‍ലാലിനെ നായകനാക്കി ബോളിവുഡ്‌ സംവിധായകനും മലയാളിയുമായ അജോയ്‌ വര്‍മ സംവിധാനം ചെയ്യുന്ന ചിത്രമായ നീരാളി റിലീസിനൊരുങ്ങുന്നു. വജ്ര ബിസിനസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരു കഥാപാത്രത്തെയാണ്‌ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്‌.കഴിഞ്ഞ പുതുവര്‍ഷത്തിലായിരുന്നു മുംബൈയില്‍ നീരാളിയുടെ ചിത്രീകരണത്തിനു തുടക്കമിട്ടത്‌. പിന്നീടു മംഗോളിയ, തായ്‌ലന്‍ഡ്‌ എന്നിവിടങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി വീണ്ടം മുംബൈയിലെത്തുകയായിരുന്നു. മുംബൈ ഫിലിംസിറ്റി, ഗുജറാത്ത്‌ ബോര്‍ഡറിലുള്ള സത്താറ, ബാണ്ഡൂപ്‌ എന്നിവിടങ്ങളിലും ബംഗളൂരുവിലും കേരളത്തിലുമായാണ്‌ ചിത്രീകരണം പൂര്‍ത്തിയാകുന്നത്‌.നാദിയാ മൊയ്‌തുവാണു നായിക, പാര്‍വ്വതി നായര്‍, സുരാജ്‌ വെഞ്ഞാറമ്മൂട്‌, ദിലീഷ്‌ പോത്തന്‍, ബിനീഷ്‌ കോടിയേരി, സന്ദീപ്‌ നാരായണന്‍ എന്നിവരും പ്രധാന താരങ്ങളാണ്‌. മൂണ്‍ഷോട്ട്‌ ഫിലിംസിന്റെ ബാനറില്‍ സന്തോഷ്‌.ടി കുരുവിളയാണ്‌ ഈ ചിത്രം നിര്‍മ്മിക്കുന്നത്‌.
ട്രാവല്‍ ത്രില്ലര്‍ അഡ്വഞ്ചര്‍ മൂവിയാണ്‌ ഈ ചിത്രം. ത്രില്ലറിനോടൊപ്പം ഒരു തികഞ്ഞ കുടുംബ പശ്ചാത്തലവും ഈ ചിത്രത്തിനുണ്ട്‌. ഹോളിവുഡ്‌ സ്റ്റൈല്‍ മേക്കിംഗിലാണ്‌ ചിത്രം നിര്‍മ്മിച്ചത്‌. ബോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്‌ദ്ധരാണ്‌ അണിയറയില്‍. മലയാളിയും ബോളിവുഡിലെ ക്യാമറാമാനുമായ സന്തോഷ്‌ തുണ്ടിയിലാണ്‌ ഛായാഗ്രാഹകന്‍. ആക്ഷന്‍ ഡയറക്‌ടര്‍, കലാ സംവിധായകന്‍, കോസ്റ്റ്യൂം ഡിസൈനര്‍ എന്നിവരും ബോളിവുഡിലെ മുന്‍നിരക്കാരാണ്‌.

NO COMMENTS

LEAVE A REPLY