തച്ചങ്ങാട്ട്‌ ടെന്നിക്കൊയ്‌റ്റ്‌ സമ്മര്‍ ക്യാമ്പ്‌ ആരംഭിച്ചു

0
29


തച്ചങ്ങാട്‌ : തച്ചങ്ങാട്‌ ഗവ.ഹൈസ്‌കൂളില്‍ ടെന്നിക്കൊയ്‌റ്റ്‌ സമ്മര്‍ ക്യാമ്പ്‌ പി.ടി.എ പ്രസിഡണ്ട്‌ കെ.ബാബുവിന്റെ അദ്ധ്യക്ഷതയില്‍ കാഞ്ഞങ്ങാട്‌ ഡി വൈ.എസ്‌.പി കെ ദാമോദരന്‍ ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ്സ്‌ എം.ഭാരതി ഷേണായ്‌ സ്വാഗതം പറഞ്ഞു. ജില്ലാ ടെന്നിക്കൊയ്‌റ്റ്‌ അസോസിയേഷന്‍ വൈസ്‌.പ്രസിഡണ്ട്‌ വി.വി സുകുമാരന്‍, അരവിന്ദാക്ഷന്‍, സീനിയര്‍ അസിസ്റ്റന്റ്‌ പി.ബാലകൃഷ്‌ണന്‍, സ്റ്റാഫ്‌ സെക്രട്ടറി വിജയകുമാര്‍, മദര്‍ പി.ടി.എ പ്രസിഡണ്ട്‌ സുജാത ബാലന്‍, ജില്ലാ ടെന്നിക്കൊയ്‌റ്റ്‌ അസോസിയേഷന്‍ സെക്രട്ടറി കെ.വി.ബിജു സംസാരിച്ചു. എറണാകുളത്തുള്ള ആര്‍.ഹരികൃഷ്‌ണനാണ്‌ പരിശീലകന്‍. ടെന്നിക്കൊയ്‌റ്റ്‌ സമ്മര്‍ ക്യാമ്പില്‍ മുപ്പതോളം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്‌.

NO COMMENTS

LEAVE A REPLY