ചാമ്പ്യന്‍സ്‌ ട്രോഫി ജാസ്‌മീന്‍ ചട്ടഞ്ചാലിന്‌

0
23


കാസര്‍കോട്‌: ഒരു മാസമായി ജില്ലയിലെ പ്രമുഖ 20 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട്‌ നടന്ന ജില്ലാ ചാമ്പ്യന്‍സ്‌ ലീഗ്‌ മത്സരത്തിന്റെ ആവേശകരമായ ഫൈനലില്‍ ടി.സി.സി തളങ്കരയെ 4 റണ്‍സിന്‌ പരാജയപ്പെടുത്തി ജാസ്‌മീന്‍ ക്രിക്കറ്റ്‌ ക്ലബ്‌ ചട്ടഞ്ചാല്‍ ജേതാക്കളായി.
ആദ്യ ബാറ്റ്‌ ചെയ്‌ത ജാസ്‌മീന്‍ ചട്ടഞ്ചാല്‍ 4 വിക്കറ്റ്‌ നഷ്‌ടത്തില്‍ 186 റണ്‍സ്‌ എടുത്തു. ചട്ടഞ്ചാലിനു വേണ്ടി സഹദാഫ്‌ ഖാന്‍ 71 റണ്‍സും, മുഹമ്മദലി ഫത്താഹ്‌ 56 റണ്‍സും നേടി. ടി.സി.സി ക്ക്‌ വേണ്ടി ഹസീബ്‌ 2 വിക്കറ്റ്‌ വീഴ്‌ത്തി മറുപടി ബാറ്റിംഗ്‌ തുടങ്ങിയ ടി.സി.സി തളങ്കര 182 റണ്‍സേ നേടാന്‍ സാധിച്ചിട്ടുള്ളൂ. അബ്‌ദുള്‍ ജലീല്‍ 54 റണ്‍സും, അഹമ്മദലി 29 റണ്‍സും നേടി. ചട്ടഞ്ചാലിനു വേണ്ടി മുഹമ്മദലി ഫത്താഹ്‌ 4 വിക്കറ്റും നേടി.
ടൂര്‍ണ്ണമെന്റിലെ ബെസ്റ്റ്‌ ബാറ്റ്‌സ്‌ മാന്‍ ആയി സഹദാഫ്‌ ഖാനേയും, ബെസ്റ്റ്‌ ബോളറായും ഫൈനലിലെ മാന്‍ ഓഫ്‌ ദി മാച്ച്‌ ആയും മുഹമ്മദലി ഫത്താഹിനേയും, മാന്‍ ഓഫ്‌ ദി സീരിയസ്‌ ആയി മുസമ്മിലിനേയും ബെസ്റ്റ്‌ വിക്കറ്റ്‌ കീപ്പറായി രഞ്‌ജീതാരം മുഹമ്മദ്‌ അസ്‌ഹറുദ്ദീനേയും ഭാവി താരമായി ഹംദില്‍ ഷാക്കിറിനേയും തെരഞ്ഞെടുത്തു.

NO COMMENTS

LEAVE A REPLY